ഓർമ്മകൾ- മറവികൾ.
രചന : ഗീത മന്ദസ്മിത കാലമേറെയായ് ഊഞ്ഞാലാടിടുന്നെൻ മനം–ഓർമ്മകളിൽ നിന്നു മറവികളിലേക്കും…മറവികളിൽ നിന്നോർമ്മകളിലേക്കും…എന്നാലിനിയുമെനിക്കെത്തിപ്പിടിക്കുവാനായതില്ലഇതിനിടയിലുള്ളൊരാ യാഥാർഥ്യ നിമിഷങ്ങളെ..!ഓർക്കേണ്ടതിനെയെല്ലാം മറന്നിടുന്നുമറക്കേണ്ടതിനെയോ ഓർത്തിടുന്നുഓർക്കാപ്പുറത്തവയെല്ലാം എൻ ഹൃത്തിലായെത്തിടുന്നുമറക്കാതിരിക്കാം, ഒരുനാൾ ചേർത്തുനിർത്തിയവരെഓർത്തുവെക്കാം, തീർത്തും മറന്നെന്നു നടിക്കുന്നവരെമറവി ഒരനുഗ്രഹമാണ്, ഓർമ്മകൾ നഷ്ടമാകും വരെഓർമ്മകളൊരു ഭാരമാണ്, മറവിയിൽ കരേറും വരെഓർക്കാം, മറവിയിലേറിയവരെ…
