മാതൃവന്ദനം
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ എനിക്കെൻ്റെ ജീവൻ തന്നൊരമ്മേനിനക്കെന്തു പകരം തരുവാൻ എനിക്കുണ്ടമ്മേ? എനിക്കുള്ളതെല്ലാം വരദാനംഎൻ തനു ശ്വസിപ്പതുംനിന്നുള്ളിൻ മിടിപ്പുതാളം. സ്വന്തമെന്നോതാൻ എന്തുണ്ടെന്നമ്മേനിൻ പ്രതിരൂപം പോലൊരുനിഴൽ മാത്രമല്ലെ ഞാൻ? അച്ഛൻ്റെ പ്രേമാഭിലാഷ രാഗംമാതൃത്വഭാവമേകിനിന്നുള്ളിലെന്നെ വളർത്തി. അമ്മേ, ത്യാഗമയി,യെത്ര തീവ്രഗർഭഭാര താപമേറ്റെൻപുണ്യജന്മമരുളി!…
