ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : പട്ടം ശ്രീദേവിനായർ✍

മറക്കാതെ പോകുന്നു നാമെന്നുമാത്മാവിൻ,
അന്തരാളങ്ങളിൽ
കാണുന്ന തീക്കനൽ…!
പാതിനീറുന്നചിന്ത കൾക്കുള്ളിലായ്,
പാതിയും നീറാത്ത
ഭസ്മമായ് വിങ്ങുന്നു!
നീറ്റിയെടുത്താലു
മൊടുങ്ങാത്ത നൊമ്പരം,
ഏകാന്തമാ
യൊടുങ്ങുന്നകലെ,
ചിതകളിൽ!
സ്നേഹമോ?
മോഹമോ?
പകയോ?
അതിനപ്പുറം
പേരറിയാതുള്ള
പേരിന്നകലെയോ?
ആരായിരുന്നവർ?
സ്വന്തമോ?
ബന്ധമോ?
ആരുതന്നായാലും,
അവരെന്നുമെൻ
ബന്ധുവായ്…….!
നിമിഷാർദ്ധമായ്,
വീണ്ടും പിരിയുന്നു
അന്യരായ്……!
നഷ്ടമാം ആത്മാവിൻ,
നൊമ്പരപ്പാടുമായ്….

പട്ടം ശ്രീദേവിനായർ

By ivayana