ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : വിദ്യാ രാജീവ്✍

ധാത്രിതൻ കർമ്മനിരതനായ മഹാനായ മാർഗ്ഗദർശിയേ,
സത്യമാം മൂല്യത്തിൻ വിത്തു പാകി ജീവിതമാം
സന്ദേശയാനത്തിൽ നന്മയെ പുൽകിയ
മനുഷ്യ സ്നേഹിയാം മഹാത്മാവേ…
സ്വസുഖത്തെ ത്യജിച്ചു നീ നൽകിയ അമൃതിനെ വിഷം
പുരട്ടി മലീമസമാക്കുന്നുവല്ലോ നിൻ ബുദ്ധിഭ്രമം
വന്ന പിൻഗാമികൾ!
നിൻ പുണ്യ പാദസ്പർശമേറ്റയീ പൂഴിയിൽ
നിലതെറ്റിവീണിടുവതെത്ര നിഷ്കളങ്ക ജന്മങ്ങൾ…
രാഷ്ട്രപിതാവേ നിൻ ചിത്രം ചുമരിൽവെറുമൊരു
അലങ്കാരമായിടുന്നവല്ലോ!
അഹിംസയെന്ന മന്ത്രമോതിടുവാൻ ഉദിച്ചുയർന്ന
സൂര്യനെ നമിച്ചീടുകയെന്നും ഭാരതീയരേ.
അല്ലയോ സോദരേ എന്നും സ്മരിച്ചീടുക നിനവിലാ
മഹാത്മാവിൻ സഹനത്തിൻ ബാക്കി പത്രമല്ലോ
നാമേവരും…
ഇന്നിന്റെ ജീവിത ശീലുകളിൽ ഇന്നലയെ മറന്നീടാതെ
സത്മാർഗിയായ് തീർന്നീടുക കൂട്ടരേ…..

വിദ്യാ രാജീവ്

By ivayana