ഏപ്രിൽ ഫൂൾ
രചന : സാബു കൃഷ്ണൻ ✍ രാജാധികാരമിനിയേകാധികാരംതന്ത്രിയെ വാഴ്ത്തണം നമ്മൾ മേലിൽമന്ത്രം പഠിച്ചവൻ തന്ത്രിയായീടുന്നു,തന്ത്രം പഠിച്ചവൻ മന്ത്രിയായും.വായ്ത്താരിയിട്ടു തിമിർക്കണം കൈയടിവ്യാജ സ്തുതി മതി മേലിലിനി“റിപ്പബ്ലിക്കി”ലൊരു ഗോസാമിയുണ്ടവൻചൊല്ലും വാർത്തകളേറ്റു പാടണം.രാജന്റെ ബിരുദം നുണയായിരൂന്നോ?ചോദ്യമതു പുലി വാൽ, പിടിച്ചുഗാന്ധിപിറന്നൊരു മണ്ണിലെ കോടതിതാക്കീതു നൽകി പിഴ…
