മൂകമാം വിദ്യാലയം
ഷൈലജ ഓ കെ* പുത്തനുടുപ്പും പുള്ളിക്കുടയുമായിപുതുമഴയോടൊപ്പം തുള്ളികളിച്ചുംവിദ്യാലയാങ്കണത്തിലെത്തേണ്ടമക്കൾ ഓൺലൈനിലായി..ആശ്ചര്യമെന്നല്ലാതെന്തു പറയാൻകളി ചിരിയോടെ പാടി പഠിക്കേണ്ടപാഠങ്ങളോരോന്നുമൊ –റ്റയ്കിരുന്നല്ലോ പഠിക്കുന്നു.കാലത്തിനൊത്തു നീങ്ങാനവനുംബാല്യത്തിൽത്തന്നെ പഠിക്കുന്നുവഴിയോര കാഴ്ചകളും ചാറ്റൽമഴയുമൊക്കെ അന്യമാകുന്നുവോശിഷ്യരെ വരവേൽകാനായിട്ടൊ-രുങ്ങിയ സരസ്വതി ക്ഷേത്രമോനിർജീവമായി നിസ്സബ്ദമായിനിഷ്കളങ്ക ബാല്യത്തിൻപൊട്ടിച്ചിരിയും പിണക്കവുംകാണാനാകാതെ തേങ്ങുന്നു..മാതൃ വാത്സല്യവും വിജ്ഞാനവുമേകാൻഅധ്യാപികയെയൊന്നു തൊടാൻപിഞ്ചിളം മനസ്സ് വെമ്പുന്നു..മാറട്ടെ…
