ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : അസീം പള്ളിവിള ✍

മോർച്ചറിയിൽ നിന്നും പുറത്തിറങ്ങി
വെയിൽ കായാൻ ദാഹിച്ച് ബോഡികൾ
പ്രണയിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
ദുരൂഹത നിറഞ്ഞ സൂയിസൈഡ് കുറിമാനങ്ങൾ
മിഴികളിലെ ജലാശയ കുളിരിൽ നിന്ന്
ഏയ്ഞ്ചൽ ഫിഷുകൾ കടലുകാണാൻ
കൊതിക്കുന്നുണ്ട്
കുഞ്ഞുങ്ങൾ തോക്കിനിരയായവരാണ്
അവർ ബലൂൺ പറത്താൻ ആകാശം തിരയുന്നുണ്ട്
കടക്കെണിയിൽ ശ്വാസം മുട്ടി മരിച്ചവർ
നിശബ്ദരായി തന്റെ കൃഷിപാടങ്ങൾ ഓർത്ത് കരയുന്നുണ്ട്
പുറത്ത് വെടിയൊച്ചകൾ ഭയന്ന്
മോർച്ചറി സൂക്ഷിപ്പുകാരൻ അകത്ത്
തണുത്ത് വിറച്ചിരിപ്പാണ്
മോർച്ചറിയിൽ നിന്നും പുറത്തിറങ്ങി വെയിൽ കായാൻ ദാഹിച്ച്
ജീവനുള്ളതും ഇല്ലാത്തതുമായ ബോഡികൾ
കൂട്ടം കൂടുന്നു.

By ivayana