രക്തസാക്ഷികൾ …… ഉണ്ണികൃഷ്ണൻ ബാലരാമപുരം .
സ്വന്തം സുഖങ്ങൾക്ക് വേണ്ടിയല്ലാ..സ്വയം നിണമൊഴുക്കി അമരരായതല്ലാ..സാഹചര്യങ്ങൾ വിഴുങ്ങിയ ജീവൻ..സമര പോരാട്ടത്തിൻ ബാക്കിപത്രം.ആദർശമെന്നും നെഞ്ചിലേറ്റിക്കൊണ്ട്,ആകുലതകളെല്ലാം കടപുഴക്കി,അഭിമാനമോടെ പുലർന്നീടുവാൻ,അവനോൻ ജീവൻ ഈട് കൊടുത്തവർ.മരിച്ചെങ്കിലും മരിക്കാത്ത മാനവരാണവർ,മതിവരാദർശങ്ങൾ വിളമ്പിയവർ,മന്വന്തരങ്ങളായ് മനസ്സുകളിലമരുന്ന,മിത്രങ്ങൾ ഉണർവിന്റെ വിത്തുകൾ.ചതുര്യൂഗങ്ങളായ് ചാർത്തിയ മാല്യം,ചാമരം വീശി കുളിര് പകർന്നിന്നും,ചത്വര ശ്രേഷ്ഠമായ് തലയുയർത്തി,ചരിത്രത്തിന്നേടിലായ് പരിലസിക്കുന്നു.രക്തസാക്ഷികൾ നമ്മുടെ…
