ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രാജമല്ലിപ്പൂ വിരിഞ്ഞു
എൻമലർ വാടികയിൽ !
ഇളംകാറ്റ് കാതിലോതി,
പൂവാകെ പുളകിതയായി.
കുഞ്ഞാറ്റക്കിളിപാട്ടുംപാടി
പൂന്തോട്ടം ചുറ്റിനടന്നു.
ആനന്ദത്താൽ നൃത്തമാടി
പൂമ്പൊടിയും പാറി നടന്നു.
കുഞ്ഞാറ്റക്കിളികാതി ലോതി
എന്നെക്കൂടെകൂട്ടാമോന്ന്!
രാജമല്ലിക്കൊമ്പിന്മേലെ
കൂടൊന്നു കെട്ടിടേണം
എന്നിണ ക്കിളിയുമൊത്ത്
കഥകൾപറഞ്ഞു രസിച്ചീടേണം.
മധുര ചേമ്പിൻ പൂവിൽ നിന്നും
തേൻകുടിക്കണകുരുവിക്കൂട്ടം
കൂട്ടത്തോടെ പാറിക്കണ
കാഴ്ചകൾ കണ്ടു രസിച്ചീടേണം.
സൂര്യകിരണങ്ങൾ എറ്റിട്ടവളും
സുന്ദരിയായവൾ നിന്ന നേരം
എൻ്റെമാനസാംപൂവാടിയിലെ ,
രാജമല്ലിപ്പൂക്കളെല്ലാം
പൂന്തോട്ടത്തിൻ മേനി കൂട്ടാൻ
രാജ്ഞിയായവൾ ഒരുങ്ങി നിന്നു.

By ivayana