എന്റെ ദൈവം
രചന : നളിനകുമാരി വിശ്വനാഥ് ✍ സങ്കല്പത്തിലൊരു രക്ഷാകേന്ദ്രമുണ്ടെനിക്ക്,സങ്കടം വന്നാൽ ഓടിയണയാൻഒരു മടിത്തട്ട്.തനിച്ചായെന്നൊരു തോന്നലിൽഒട്ടിച്ചേർന്നിരിക്കാൻ കൊതിച്ച്,ചേർത്തുപിടിക്കാൻ ആ കൈകൾഉണ്ടെന്നൊരു തോന്നലിൽആശ്വസിച്ചിരിക്കും ഞാൻ.അസുഖങ്ങളിൽ പിടയുമ്പോളുംതണുപ്പിൽ ചൂളിവിറയ്ക്കുമ്പോളുംആ കൈകളുടെ തലോടൽ കൊതിച്ച്ആ കൈകൾക്കുള്ളിലേക്ക്ആ പുതപ്പിനുള്ളിലേക്ക്നുഴഞ്ഞുകയറും ഞാൻ.സങ്കടങ്ങളും സന്തോഷങ്ങളുംമനസ്സിൽ തോന്നുന്നതെന്തുംഅപ്പപ്പോൾ തുറന്നു പറയാനൊരാൾ,സംശയങ്ങൾ ചോദിക്കാൻപരിഭവം പറയാൻ,ദേഷ്യം…
