മാനസമന്നും പറഞ്ഞു
മതിപിന്നെ,മതി പിന്നെ
മാനസമെന്നും പറഞ്ഞു
മതിപിന്നെ,മതിപിന്നെ
മാനസമിന്നും പറഞ്ഞു
മതിപിന്നെ,മതിപിന്നെ
മൂകവാചാല സമുദ്ര
മാനസ,മശരീരിയെൻ,
എത്ര പൂക്കാലം കളഞ്ഞൂ
എത്ര വരിഷം കളഞ്ഞൂ
ക്ഷേത്രോത്സവങ്ങൾ കളഞ്ഞൂ
ഗാത്രോത്സവങ്ങൾ കളഞ്ഞൂ
സന്ധ്യാംബരത്തിൻ കുങ്കുമം
പൂർവ്വാംബരത്തിൻ ശോണിമ
മാനസമുള്ളിൽ പറഞ്ഞൂ
മതിപിന്നെ,മതിപിന്നെ
അങ്ങിനെ കാലം കടന്നു
അങ്ങിനെ ഞാനും നടന്നു,
ഇന്നെൻ്റെ മാനസവാസരം
ശതകോടി സൂര്യോദയം
മാനസസൂരയൂഥങ്ങൾ
ചൈത്രവൈശാഖപഞ്ചമി
ദിവാസ്വപ്നമേഖലകൾ
ശതശത പൂർവ്വജന്മം
അനുഭവ ദർശനങ്ങൾ
പുനർജ്ജനിയേ, സ്വാഗതം
മുന്നശരീരിയിതിനോ?
” മതിപിന്നെ,മതിപിന്നെ “
യാമസുന്ദര നിദ്രയിൽ
സ്വപ്നവാസന്ത വേളയിൽ
രാസലീലാമൃതങ്ങളിൽ
ജീവനക്ഷത്രങ്ങളേ നിൻ
അനുഭവ ദർശനത്തിൽ
ഈയനുഭൂതികളിലെൻ
മാനസം മൊഴിയുന്നുവോ?
മതിയിതു, മതിയിതു
അനുഭവി പറയുന്നു
മതിയിതു, മതിയിതു!!

കലാകൃഷ്ണൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *