രചന : അബുകോയ കുട്ടിയാലികണ്ടി✍
അമ്മതൻ വിരൽതുമ്പു
പിടിവിട്ടുപോയതിൽ
ദിശമാറി അലയും ഞാൻ
അമ്മയെ തേടി
മുട്ടിയ വാതിലുകൾ
കൊട്ടിയടച്ചു
കിട്ടിയ അറിവുകൾ
മനസ്സിൽ കുറിച്ചു
മതിവരാതെ ഞാൻ
അലഞ്ഞു തിരിഞ്ഞു
അമ്മ തൻ വിരൽ തുമ്പിൽ
തൂങ്ങി നടക്കുന്ന
കുഞ്ഞിനെകണ്ടു ഞാൻ
ഒളിഞ്ഞു കരഞ്ഞു
ആരു മാറിയാതെ
അമ്മയെ തേടി
ആരും കാണാതെ
ഒളിഞ്ഞു പോയി കണ്ടു
ആലിംഗനം കൊണ്ടു
കണ്ണുകൾ നിറഞ്ഞു
കൊത്തി പിടിച്ചെന്നെ
ഒക്കത്ത് തട്ടി
സ്നേഹത്തോടെന്നെ
തോളിൽ കയറ്റി
അവിടുന്നും പിന്നീട്
വാനിൽ ഉയർത്തി
ചുടു ചുംബനത്തിൽ
മനസിൽ വിരിഞ്ഞു
അക്ഷര ജ്ഞാനത്തിൻ
കുഞ്ഞുങ്ങളായി
പുതിയൊരു ലോകവും
പുതിയൊരുപാതയും
ആകാശത്തോളം
സഞ്ചരിക്കാനായ്
ചിറകാരിയാതെ
കൂടുകൾ തുറന്നിട്ട
വിജ്ഞാനാമേ നീ
അമ്മക്ക് തുല്ല്യം

