രചന : പിറവം തോംസൺ ✍
“അഞ്ചാം തരം വരെ പഠിപ്പു പോരേ,
പഞ്ചാരേ,യമ്മച്ചി മടുത്തു മോനേ”!
നാട്ടിലെന്നത്തെ നാട്ടുനടപ്പു പോൽ
ബീഡി കെട്ടുവാൻ കുട്ടനും പോയല്ലോ.
പാടു പെട്ടവിടെ ചെന്നതേയുള്ളൂ,
ബീഡിയുടമയ്ക്കു നൊന്തു പോയുള്ളം.
“നാടു ഭരിക്കാൻ യോഗമുള്ളവൻ നീ,
ബീഡി തെറുത്തോ ജീവിക്കേണ്ടതിനി?
മോളിലുള്ളോൻ നിശ്ചയിച്ചു മുൻകൂട്ടി,
സ്കൂളിൽപ്പഠിത്തം തുടരെന്റെ കുട്ടീ!”
സ്കൂളിലധ്യാപരൊന്നാകെ ചൊല്ലി :
“മല്ലാണ് ജീവിത ക്ളേശമെന്നാലും
കല്യാണിയമ്മേ, തോറ്റു സുല്ലിടല്ലേ!
നന്നായ് വരുമവനെന്നതു സത്യം,
മുന്നേറും വിജയനെന്നതു കൃത്യം.
എന്നു തോൽക്കുന്നുവോ,അന്നു വിരാമം,
പിന്നോട്ടു മാറുന്നതെന്തപരാധം”?
ആലക്കാട്ടമ്മച്ചിയ്ക്കാശങ്കയാറി,
ആലസ്യം വിട്ടു ബാലനുമുഷാറായ്!
വേലകൾ ചെയ്തു കാര്യവും ശേലായ്,
മാ,ലേറെ നീങ്ങി വീടിന്നുണർവ്വായ്!
“ മാർച്ച് ഇരുപത്തൊന്നല്ലേ, ജനിച്ച നാള്,
മാർച്ച് ചെയ്തിടും മുന്നോട്ടത്തരമാള്!
മീന സൂര്യനന്നുച്ചത്തിലാണല്ലോ,
മാനിതനായിടുമതുറപ്പല്ലോ!
ആധി വേണ്ടിവനുണ്ട് ,രാജയോഗം”,
ജ്യോതിഷി മാഷും പറഞ്ഞു,നിയോഗം!
ചോതി നാളുകാരനോ,യേറി,യേറി
പത്തിലും കേൾപ്പിച്ചു വിജയ ഭേരി!
കണ്ടമാനം ദണ്ഡങ്ങളും നേരിട്ടു
കണ്ണിലെണ്ണയൊഴിച്ചമ്മയും കാത്തു,
കണ്ടകാ കീർണ്ണ കുണ്ടുപാത താണ്ടി,
മുണ്ടയിൽ കോരന്റെ മോൻ കോളേജിലേക്ക്…

