പോക്കുവെയിലിന്റെ കുമ്പസാരം
രചന : ലത അനിൽ ✍ അന്തിയാവോളം പണിയെടുത്തനവധി ഭവനങ്ങൾ നിർമ്മിച്ച പണിക്കാരാസ്വന്തമായുണ്ടോ നിനക്കു വീട്?വിയർപ്പാറും വരേക്കു നടുനിവർത്താൻ.നുരയും ദ്രാവകം സിരകളെ കുടിച്ചോ?മുറ്റും തഴമ്പു കൈരേഖ മറച്ചോ?മോഹഭംഗച്ചുനയേറ്റു പൊള്ളിയ സ്മിതംകുമ്പസാരത്തിന്റെ നേർക്കാഴ്ചയാവുന്നോ?ലഹരിയിലാണു പോക്കുവെയിലിപ്പോഴും‘നാളെ’യെന്ന മിഥ്യയിൽ കൊരുത്തിട്ടിരിയ്ക്കയാണാഷാഢ०.പത്നിയോ മഴയായിടിമിന്നലായി,പുഴയായി,പ്രളയമായിന്ദ്രചാപമായിപരിക്രമണം ചെയ്തു തളർന്നിരിപ്പൂ.അവൾ കാച്ചിക്കുടിച്ച…
