കുംഭക്കൃഷിയും കുലമഹിമയും.
രചന : കെ ജയനൻ ✍ കുംഭത്തിൽ കുലമഹിമക്കായ്തെക്കതിൽ നിന്നമ്മ തുള്ളി…കൊടുതിക്ക് കദളിക്കുലയുംനൈവേദ്യപാലും ചോറുംമുളപൊട്ടിയ മൺപുറ്റിൽകരിനാഗത്തിറയാട്ടം..നട്ടുച്ചക്കെരിവെയിലിൽരക്തം കൊണ്ടുച്ചബലിയും…ഉച്ചത്തിൽ ചെണ്ടമുഴങ്ങിശൂലത്തിൽ ചെന്തീകത്തിവായ്ക്കുരവയ്ക്കാളുകൾവന്നൂനേർച്ചക്ക് കരിമ്പെടവെട്ടീ..കുലമൂർത്തിക്കിനിയെന്തെല്ലാംകുലമഹിമ കാത്തരുളേണേ…കുംഭത്തിൽവയലുകളെല്ലാംതൂമ്പക്കായ് നെഞ്ചുവിരിച്ചേ…കുമ്പത്തിൽ ചീനി യിടാൻകുഴിവെട്ടാൻ അപ്പനിറങ്ങിചീനിക്ക് തണലുവിരിക്കാൻകുഴിചുറ്റും വെള്ളം തേവാൻകുടവുമെടുത്തമ്മേം പോയി..അമ്മക്ക് കൂട്ടിനിരിക്കാൻപിന്നാലെ ഞാനുമിറങ്ങി…അപ്പൻ്റെ ഒപ്പംനിന്നവർഓരോന്നുപറഞ്ഞു കിളച്ചേകുറ്റങ്ങൾ കുറവുകൾചൂണ്ടിഓരോന്നുപറഞ്ഞു…
