സഹ്യപുത്രി
രചന : ദീപക് രാമൻ…✍️ നീ സഹ്യൻ്റെ പുത്രി,വശ്യമനോഹരി,സുന്ദരി ,നിൻ മടിത്തട്ടിലെകവികോകിലങ്ങൾപാടിപ്പുകഴ്ത്തി മലർമാലചാർത്തിയ പുണ്യഭൂമി…പുലരിക്ക് വനമാല കോർക്കുന്നപൂഞ്ചോല, സന്ധ്യക്ക് കുങ്കുമംചാർത്തുന്ന വാനം.നീയെത്രമനോഹര കേദാര ഭൂമി;വശ്യമനോഹരി സഹ്യപുത്രീ…കരിമലക്കൂട്ടവും മലരണിക്കാടുംതുടികൊട്ടിഒഴുകുന്ന നിളയും(2)പുണ്യപാപങ്ങൾ ചുമക്കുന്ന പമ്പയും,പാപദോഷത്തിൻ്റെ വിത്തുകൾ മർത്ത്യരുംഎന്നും നിനക്കുനിന്റോമനമക്കൾ..ഞങ്ങൾ കവർന്നുനിൻ മരതകപ്പട്ടുംതുള്ളിക്കളിക്കും അരഞ്ഞാണവുംഞങ്ങൾ മലീമസമാക്കിനിൻ…
