ചിമ്മിനി.
ഫിർദൗസ് കായൽപ്പുറം* ഓർമ്മയിൽകത്തിനില്ക്കുന്നുവലിയ വയറുള്ള ചിമ്മിനിനിലാവു പെയ്തൊഴിയുമ്പോൾഅമ്മ കൊളുത്താറുള്ളത് .ചാണക ഗന്ധമുള്ള പുരയിൽവരിവരിയായൊരുക്കിയചിമ്മിനി വിളക്കുകൾതെളിച്ചായിരുന്നുവകയിലൊരമ്മാവന്റെ നിക്കാഹ് .കല്യാണരാവുമുഴുവൻകരഞ്ഞെരിഞ്ഞ്പുലർച്ചെ കരിന്തിരിയേന്തിയ കണ്ണുമായ്കറുത്തുറങ്ങുന്നതുംകണ്ടിരുന്നു .അടുത്ത വീട്ടിൽഅടുക്കളയിൽ ജാലകവാതിലിൽപാവാടക്കാരി കയ്യിലേന്തിയ ചിമ്മിനിക്ക്പ്രണയത്തിന്റെ തീയായിരുന്നു .ഒന്നാം പാഠത്തിലെഗാന്ധിജിയിലേക്കു ചാടി എരിച്ചുകളഞ്ഞതുംതൊടിയിലെ അമ്മൂമ്മയെചുട്ടുകരിച്ചതുംപൊട്ടക്കിണർ കൽപ്പടിയിൽപെരുവിരൽ കുത്തി വീണതുംചിമ്മിനി തന്നെ…
