ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കവിത: ലത അനിൽ*

തിരക്കിന്റെ പണിശാലയിൽ
തിരക്കോടു തിരക്കാണ്.
ഇരുണ്ടാലു० വെളുത്താലു०
ഇരിപ്പില്ല , കിടപ്പില്ല.

പണിയൊന്നും തീരുന്നില്ല.
ചെയ്വതൊന്നു० കണക്കിലില്ല.
പതിവുകൾ പടി കയറി
എത്തുന്നു, പോകുന്നു.

ആലയിലോ ഇരുമ്പാണ്.
അഗ്നിക്കിരയാണ്.
പൂർണതയുള്ളുരുവെല്ലാ०
ആരാന്റെ സ്വന്തമല്ലോ

ചിറകിലോലപ്പാമ്പിനെ
കണ്ടോടുമടക്കോഴി
നാലുചുറ്റുമളന്നിട്ടു
വെന്തുനീറിക്കിടപ്പാണ്.

അഴലിന്റെ കനൽ പൊട്ടി
ത്തെറിക്കാതെയിരിക്കുവാൻ
ധൃതി നടിച്ചൂതിയൂതി…
കത്തിച്ചങ്ങൊതുക്കണ०.

തിരക്കിന്റെ പണിശാലയിൽ
തിരക്കോടു തിരക്കാണ്.
വെറുമൊരു വാക്കല്ലത്
മനസിന്റെ കവചമാണ്.

By ivayana