പിണമിടും കാട്
രചന : മംഗളൻ എസ് ✍ അകലത്തൊരു ശവമാടത്തിൽനിന്നുംഅതിവേഗം പുകവല്ലി പൊങ്ങിടുന്നുഇലകൾ വെളുത്തൊരു വൻമരം പോലെഇരുളിൽ പുക പൊങ്ങിപ്പടർന്നേറുന്നു! അരികത്തൊരു വൻമരച്ചോട്ടിലേതോആജാനബാഹുവൊരുത്തൻ കിടക്കുന്നുഅതിനടുത്തുള്ള കുഴിമാടച്ചോട്ടിൽഅജ്ഞാത സുന്ദരിയൊരുവൾ നിൽക്കുന്നു! പണിചെയ്യാനുലമൂട്ടിൽ മൂശാരിപോൽപരവേശത്തോടങ്ങുകാത്തിരിക്കുന്നു..പട്ടട കത്തുന്ന തീക്കനലരികേപച്ചമാംസാർത്തിയാലേ കുറുനരികൾ! തീയണയാക്കുഴിമാടത്തിലെ ശവംതീനികൾ കൊതിയോടെ നോക്കിനിൽക്കുന്നുപഞ്ഞമില്ലവിടെ മാംസത്തിനെന്നാലുംപച്ചമാംസത്തിനായ്…
