കുഞ്ഞുങ്ങൾ പഠിക്കുമ്പോൾ
രചന : സജി കണ്ണമംഗലം ✍️ കുഞ്ഞുങ്ങൾ പഠിക്കുമ്പോളാദ്യമായ് കുഞ്ഞിച്ചുണ്ടിൽമഞ്ഞുപോൽക്കുളിരോലും വാക്കു നീ മാതൃത്വമേ!ഇപ്രപഞ്ചത്തിൽക്കാണും വന്മരങ്ങളെപ്പോലുംസുപ്രകാശമേ, പെറ്റുപോറ്റിയ നിത്യാനന്ദം!കുഞ്ഞുങ്ങൾ പഠിക്കുമ്പോൾ ശുഭ്രമാം നഭസ്സുപോൽകുഞ്ഞിളം മനസ്സുകൾ പുത്തനാം ക്യാൻവാസുകൾഏതു വർണ്ണവും ചാലിച്ചെഴുതാമവയ്ക്കെല്ലാംനൂതനവർണ്ണങ്ങളെക്കഴുകാനറിയില്ലാ!പാട്ടുകൾ പഠിപ്പിക്കാം കുഞ്ഞിലേതൊട്ടേ നാവിൽമീട്ടുകയല്ലോ വീണ വാണിയും വാത്സല്യത്താൽ!.തെറിയും പഠിപ്പിക്കാമവരിൽ പദാർത്ഥങ്ങൾനിറയാൻ…
