പൂങ്കാറ്റിനോട്
രചന : മാധവിറ്റീച്ചർ, ചാത്തനാത്ത്✍ പഞ്ചമിരാവിന്റെ പൂമെത്തയിൽ വാസരസ്വപ്നവുംകണ്ടുറങ്ങാൻചന്ദനത്തൈലസുഗന്ധവുമായ്തൈമണിത്തെന്നലേ നീയണഞ്ഞോ..! ആരാമസൗന്ദര്യദേവതയാംസുന്ദരസൂനമാം ചെമ്പനീരിൻകാതിൽ സ്വകാര്യവുമോതി വന്നോഏറെകിന്നാരങ്ങൾ നീ മൊഴിഞ്ഞോ…..! രാവിൻപ്രിയസഖിയാം സുമത്തിൻചാരെ നീ തെല്ലിട നിന്നുവെന്നോ…..നിന്നിഷ്ടയാം നിശാഗന്ധിതന്റെപ്രേമാർദ്രസൗരഭ്യചുംബനത്താൽ നിൻമനതാരിൽ കുളിർപകർന്നോപുത്തനിലഞ്ഞിപ്പൂചൂടിനിന്നോതാഴത്തെ പൂഞ്ചോല ചുറ്റിവന്നോതൈമുല്ലപ്പെണ്ണിനെ നീ പുണർന്നോ തെക്കൻ കാറ്റേയെന്നോടൊന്നു ചൊല്ലൂ .!പൂമണംനൽകിയോ…
