പിരിയും മുമ്പ്.
രചന : സുമോദ് പരുമല പിരിയുന്നതിൻ മുമ്പ്ഒന്നുകൂടിവിളിയ്ക്കേണ്ടതായിരുന്നു. മാറ്റിമാറ്റിവയ്ക്കപ്പെട്ടവിളികളിൽ നിന്ന്എത്രവേഗത്തിലാണൊരാൾഇറങ്ങിനടക്കുന്നത് ..! പിരിയുന്നതിന് മുമ്പ്ഒന്നുകൂടിതൊട്ടറിയേണ്ടതായിരുന്നു .നാവുകൾഹൃദയം തൊടുമ്പോഴാണല്ലോകടലോളം പോന്നസ്നേഹത്തുള്ളികൾഇടയ്ക്കിടയ്ക്ക്കണ്ണുകളിൽനിറയുന്നത് …! പിരിയും മുമ്പ്ഒന്നുകൂടിചിരിയ്ക്കേണ്ടതായിരുന്നു .ചിരികളിലൂടെയാണല്ലോ ..എരിഞ്ഞുവെണ്ണീറായകരൾപ്പാടങ്ങളിൽമഴത്താളങ്ങൾവസന്തങ്ങളെമാടിവിളിയ്ക്കുന്നത് ..! പിരിയുന്നതിന്,തൊട്ടുമുമ്പ്ഒന്നുകൂടികാണേണ്ടതായിരുന്നു ..കൺവെട്ടങ്ങളാണല്ലോകാണാമറയത്തെത്തുംവരെ…സ്നേഹത്തെഒളിവിടങ്ങളിലേയ്ക്ക്എപ്പോഴുമെപ്പോഴുംനാടുകടത്തുന്നത് .