Month: September 2021

സൂര്യനെ പ്രണയിച്ച പെൺകുട്ടി.

സലീം മുഹമ്മദ്‌.* സൂര്യന്റെചിരി തെളിഞ്ഞ മുഖത്തുനിന്ന്മധു നിറഞ്ഞ വാക്കുകൾഅരുവിപോലൊഴുകി.കരങ്ങൾകുളിർ കാറ്റായി തലോടി.നോക്കൊരു ബാലാർക്കനായിതഴുകി.ഒഴുക്കിലേക്കവൾനഗ്നയായിഒതുക്കുകളിറങ്ങി.ആസകലംനനഞ്ഞുകുളിർന്നു.നിർവൃതിയുടെ പരകോടിയിൽനിമീലിതയായി.സ്ഫടികതുല്യജലാശയത്തിനടിയിൽഇളകിയാടുന്ന സൂര്യനെഅവൾ ഉള്ളത്തിൽപ്രതിഷ്ഠിച്ചു.ഉച്ചിയിൽ സൂര്യൻജലകേളികഴിഞ്ഞ്ദയാരഹിതംപടിഞ്ഞാട്ടിറങ്ങി.സൂര്യന് തന്നെപ്പോലൊരുഹൃദയമുണ്ടെന്നു നിനച്ചത്അബന്ധമായിഎന്നറിയുമ്പോളേക്കുംഅവൾക്കു ചുറ്റുംഇരുട്ട് പരന്നിരുന്നു.

**അച്ഛൻ കുടി നിർത്തിയപ്പോൾ..**

ജിബിൽ കർണൻ K* അച്ഛൻ കുടി നിർത്തിയത്ആദ്യമറിഞ്ഞത്അടുക്കളയിലെ പാത്രങ്ങളാണ്.ഈയിടെ അവ തറയിലടിച്ചുകലപില കൂടാറില്ല..മൺച്ചട്ടികൾ ചുവരിൽ തലയടിച്ചുചിതറി മരിക്കാറില്ല..കുടി നിർത്തിആറുമാസത്തിനുള്ളിൽഅമ്മയുടെ കറുത്ത താലി ചരട്തിളങ്ങുന്ന മഞ്ഞയായി മാറി..അമ്മ ചിരിക്കില്ലെന്നുആരാണ് നുണ പറഞ്ഞത്?കോളേജ് കാലത്തെഅമ്മയുടെഗ്രൂപ്പ് ഫോട്ടോയിലെ മനോഹരമായ ചിരിഞാനിപ്പോ സ്ഥിരമായി കാണാറുണ്ട്ല്ലോ!എല്ലാ മഴക്കാലത്തും നനഞ്ഞൊലിച്ചിരുന്ന…

അടിവരയിടുന്നു…

Shangal G T* അകലെനിന്നേരാത്രി വരുന്നതു കണ്ട്വെയില്‍ തൂവലുകള്‍കൂട്ടിച്ചേര്‍ത്തൊരുപകല്‍വീടുണ്ടാക്കുന്നുഅകത്ത് മൊണാലിസയുടെപുഞ്ചിരി തൂക്കിയിട്ട്പുറംഭിത്തിമേല്‍ട്രോജന്‍കുതിരയെ തൂക്കുന്നുഇണയേം കിടാങ്ങളേംഅവിടെ പാര്‍പ്പിച്ച്പുറത്തുകാവലിരിക്കുന്നുഒന്നും രണ്ടും പാദങ്ങളില്‍നിന്നുംവാര്‍ന്നുപോകുന്നനൃത്തത്തെ മൂന്നും നാലുംപിന്നെ അഞ്ചും ആറുംപാദങ്ങളിലേക്ക്വിന്ന്യസിപ്പിക്കുന്നുഒരുതോല്‍വിഒരിക്കലുമെന്നാല്‍പാടില്ലന്നുറക്കുംതളരാതെശിഖരങ്ങള്‍തോറുംഅണ്ണാനോട്ടമോടിതളിരിലകളെവീണ്ടും വീണ്ടും നിര്‍മ്മിച്ച്അവിടേക്കു ചേക്കേറുന്നു…തിരയൊടുങ്ങാത്തശത്രുഭയത്താല്‍പിതാവിനെപോലും വധിച്ച്നിലകിട്ടാത്തവിധിതീര്‍പ്പുകളില്‍മാതാവിനേയും വരിച്ച്ജീവിതത്തോളംഉയര്‍ന്നുപൊങ്ങിയ തിരമാലകളെമരണത്തോളം ചാടിയുയര്‍ന്ന്അതിജീവിക്കുന്നുഅങ്ങനെജീവിതമെന്ന യുദ്ധത്തിലുംജീവിതമെന്ന പ്രണയത്തിലുംഒന്നും തെറ്റല്ലായെന്ന്അടിവരയിടുന്നു…..

വിചിത്രജീവി

സുമോദ് പരുമല* വിഷമിറ്റുന്ന വാൽമുനയാൽമാരകമായി കുത്തുന്നവിചിത്രജീവിയുടെവാല് മുറിച്ചെറിയണമെന്ന്നീതിശാസ്ത്രം .മുറിച്ചെറിയുന്തോറുംമുളച്ചുവളരുന്ന വാൽത്തുമ്പുകൾവീണ്ടുംവീണ്ടുംവിഷമൂർച്ച തുള്ളുമ്പോൾ ..പണാധിപത്യത്തിൻ്റെരസത്തുള്ളികൾ വീണ്കാഴ്ചമാഞ്ഞനീതിബോധംതിരിഞ്ഞുനടക്കുന്നു .തലയും വാലും തമ്മിലുള്ളബന്ധം തെളിയിയ്ക്കാനാഞ്ഞപരീക്ഷണശാലകളെഅവർ ,വിഴുങ്ങിത്തീർക്കുന്നു .കാഴ്ചകെട്ടവർകൈയ്യൊപ്പുചാർത്തിയവാറോലകളിലേയ്ക്ക്നീതിവാക്യങ്ങൾഇളകിവീണുചാവുന്നു .അന്തിച്ചർച്ചകളിൽതിളച്ചുമറിയുന്നനട്ടുച്ചകളിലേയ്ക്ക്തെരുവുകൾവിശപ്പുകുടയുന്നു .രാജ്യമൊരു തെരുവിലേക്ക്കൂടുമാറുന്നു .തെരുവിൽ ,വാലോ കാലോമുറിഞ്ഞറ്റ നായക്കൂട്ടംദുർഗന്ധക്കൂനകളിൽഅന്നന്നത്തെഅന്നം തെരയുന്നു ..വിശന്നുവലയുമ്പോൾകുരച്ചുചാവാനല്ലാതെഅവറ്റയ്ക്ക്മറ്റൊന്നുമാവിlല്ലല്ലോ ….!

ശലഭ മഴ ❣️

പ്രിയ ബിജു ശിവകൃപ* പുറത്തേക്ക് നോക്കി അന്തമില്ലാത്ത ചിന്തകളും പേറി കട്ടൻ ചായയും കുടിച്ചിരിക്കുമ്പോഴാണ് വീട്ടിലേക്കുള്ള കല്പടവുകൾ കയറി ഒരു യുവതിയും കുട്ടിയും കയറി വരുന്നത് കണ്ടത്…. യുവതിയെ കണ്ടപ്പോൾ നല്ല പരിചയം തോന്നി… ചെറിയ കുട്ടി മാലാഖയെ ഓർമ്മപ്പെടുത്തി ഓമനത്തം…

ഞാൻ

ജെസ്റ്റിൻ ജെബിൻ* എന്റെ കയ്യിൽഒരുപച്ചക്കറിസഞ്ചിഞാനൊരു വെജിറ്റേറിയൻസഞ്ചിയിൽ ,പച്ചക്കറി തന്നേയെന്ന്നിങ്ങളനുമാനിക്കുന്നു.എന്നിൽ സമത്വത്തിന്റെ ആകാശംസാഹോദര്യത്തിന്റെ ഭൂമി.ഞാൻ ,നിങ്ങളിലേക്ക് ഇടപഴകുന്നതിനാൽനിങ്ങളെന്നെഅതിൽ തന്നെ വാർത്തു വെയ്ക്കുന്നു.എന്നിൽ കനിവിന്റെ കടൽസമാധാനത്തിന്റെ ദേഹബിംബം .ഞാൻ നിങ്ങളാൽ വിശുദ്ധീകരിക്കപ്പെട്ടവനാകയാൽനിങ്ങളെന്നെഅതിൽ തന്നെ പ്രതിഷ്ഠിക്കുന്നു.അതിനാൽ അറിയുന്നില്ല. നിങ്ങളൊന്നും,ഞാൻപച്ചക്കറിസഞ്ചി കൊണ്ട് ,മാംസ കഷണങ്ങൾ കടത്തുന്നു .ചിന്തയിൽനിങ്ങളേതന്നെ…

കൊച്ചിയുടെ ഡയാനാ .( ഭാഗം – 2 )

മൻസൂർ നൈന * 1993 ഓഗസ്റ്റ് 30 ന് ഏഷ്യാനെറ്റ് ആരംഭിക്കുമ്പോൾ ഒപ്പം ‘സിനിമാലയും ‘ ഉണ്ടായിരുന്നു . ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ ശശികുമാർ എന്ന ജീനിയസ് ഡയാനയിലെ കഴിവുകളെ കണ്ടിരുന്നു . അത് കൊണ്ടു തന്നെ ചാനലിൽ ഡയാനക്ക്…

പുറംപൂച്ച്.

ജി.രാജശേഖരൻ* നിറചിരി കണ്ടാരും മയങ്ങരുതേനിറമിഴിനീരിൽ വീണലിയരുതേനിറങ്ങളിൽ ഭ്രമം കൊണ്ടലയരുതേനിലയില്ലാക്കയങ്ങളിൽ മുങ്ങരുതേ.നിഴൽ പോലെ കുറുകിയും പെരുകിയുംഇരുൾ വന്നാലവലംബം വിഴുങ്ങീടും.ഇരുകരം പിടിച്ചൊപ്പം നടന്നാലുംകരൾ മുറിച്ചീടും ‘കുടിലക്കൂട്ടുകാർ ‘!സ്വർണ്ണ നിറമാർന്ന മായാമൃഗമല്ലെവൈദേഹിയെ പണ്ടു കണ്ണീർ കുടിപ്പിച്ചു?സ്വർണ്ണത്തിളക്കത്തിൽ കണ്ണഞ്ചും പെൺമനംഅറിയില്ല തൻ പെൺസ്വത്വപ്രഭപൂരം!നിലയില്ലാക്കയമീ ജീവിതമെങ്കിൽതുഴയുകിലേവരും നിലയറിഞ്ഞു,ജലസസ്യവും മത്സ്യവുമെന്ന…

പനിനീർച്ചമ്പകം

സാബു കൃഷ്ണൻ എന്റെ ചെമ്പകത്തെ ഇപ്പോളൊന്നു കാണണം,വളർന്ന് പന്തലിച്ച്‌ തലയിൽ വൈര കിരീടം ചൂടിയ ഒരുരാഞ്ജിയെപ്പോലെ ശോഭിക്കുന്നു.ഇത്രമാത്രം പുഷ്ടിപ്പെടുമെന്നു ഞാൻ സ്വപ്നേപി വിചാരിച്ചില്ല.കഴിഞ്ഞ രണ്ട്‌ വർഷംമുമ്പ് കണ്ട ചെടിയല്ല. വളമിട്ട് ദിവസവുംജലസേചനം നടത്തുന്നതു കൊണ്ടുള്ളമെച്ചമുണ്ട്.അതിന്റെ വളർച്ചക്ക് തടസ്സമായി നിന്ന ഒരു തെങ്ങും…

കാണാതായിട്ട് നാല് ദിവസം ആകുന്നു.

നിഷ സ്നേഹക്കൂട് ഈ ചിത്രത്തിൽ രതീഷ് എന്ന യുവാവ് അബുദാബിയിൽ നിന്നും 26.09.2021 ഞായറാഴ്ച രാവിലെ 4.50ന് തിരുവനന്തപുരം എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഫ്ലൈറ്റിൽ എത്തും എന്ന് അറിയിച്ചിരുന്നു.അബുദാബിയിൽ നിന്നും അദ്ദേഹം യാത്ര തിരിച്ചിട്ടുണ്ട്.പക്ഷെ അദ്ദേഹം ഇതുവരെ വീട്ടിൽ എത്തുകയോ,…