നിഷ സ്നേഹക്കൂട്

ഈ ചിത്രത്തിൽ രതീഷ് എന്ന യുവാവ് അബുദാബിയിൽ നിന്നും 26.09.2021 ഞായറാഴ്ച രാവിലെ 4.50ന് തിരുവനന്തപുരം എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഫ്ലൈറ്റിൽ എത്തും എന്ന് അറിയിച്ചിരുന്നു.അബുദാബിയിൽ നിന്നും അദ്ദേഹം യാത്ര തിരിച്ചിട്ടുണ്ട്.പക്ഷെ അദ്ദേഹം ഇതുവരെ വീട്ടിൽ എത്തുകയോ, ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്. ഇതു വരെ ആരുമായും ബന്ധപ്പെട്ടതായും അറിവില്ല. എന്തു സംഭവിച്ചെന്ന് അറിയില്ല. ഇദ്ദേഹത്തെ കാണാതായിട്ട് ഇന്നേക്ക് നാല് ദിവസം ആകുന്നു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ, ഇദ്ദേഹത്തെ നേരിട്ട് കാണുകയോ ചെയ്തിട്ടുള്ളവർ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു.9188821039.

By ivayana