Category: കവിതകൾ

രാഗഹാരം
-ക്ഷേത്രാങ്കണത്തിൽ-

രചന : ശ്രീകുമാർ എം പി✍ അഞ്ജനക്കണ്ണനെകണ്ടു വണങ്ങുവാൻഅമ്പലത്തിലേയ്ക്കുപോയ നേരംഅന്നന്തി നേരത്തുഅദ്ധ്യാത്മപ്രഭയിൽഅമ്പലമാകെകുളിച്ചു നിന്നുക്ഷേത്രാങ്കണത്തിലെകൽവിളക്കിൻ ചുറ്റുംപൊൻമണിദീപങ്ങൾനൃത്തമാടിപീലിക്കാർവർണ്ണന്റെപൊൻവേണുഗീതമായന്തരീക്ഷത്തി –ലലയടിച്ചുആൽമരച്ചില്ലകൾആനന്ദം കൊണ്ടിട്ടുതളിരിലക്കൈയ്യാൽതാളമിട്ടുആരതിദീപം തൊ-ഴുതു വരുന്നേര-മാരോമലാളവൾകാത്തുനിന്നുഅമ്പിളി വാനിൽ തെ-ളിഞ്ഞു നിന്നു താഴെയമ്പിളി പോലെയവളു നിന്നു !

കുമിളയിലെ കിനാവ്.

രചന : ജയരാജ്‌ പുതുമഠം✍ മഴ തിമിർത്തു പെയ്യുന്നുഘനഗംഭീര താളത്തോടെഉടലുകളിൽ ഉണരുന്നുനിനവിന്റെ മേഘങ്ങൾനനുനനുത്ത വികാര-വർണ്ണങ്ങളുടെമഴവിൽ പുഷ്പ്പങ്ങളായ്ഒഴിഞ്ഞൊഴുകുന്ന ബന്ധങ്ങൾകുമിഞ്ഞുകൂടുന്ന പരിഭവങ്ങൾതലയിൽ നിറയെ ഒഴിഞ്ഞുപോയഹൃദയ ബന്ധങ്ങളുടെ വരണ്ടകപാല ശിൽപ്പഭാണ്ഡങ്ങൾഹരിത ഗീതങ്ങൾ ചൊരിഞ്ഞനിങ്ങൾതൻ മുഖതാരിലെന്തേഇരുൾമേഘ ഗണഘോഷങ്ങൾസുഗന്ധം ചാറിയ ഹൃദയമുദ്രകൾബാക്കിയാക്കി എന്നുള്ളിൽപതിതസംഗീതം വാരിനിറച്ച്അരങ്ങൊഴിഞ്ഞതെന്തേ കുയിലുകളേ..പിഴുതെറിഞ്ഞ വ്യാമോഹങ്ങളുടെകനകധൂളികൾ ചിതയിൽ-പിടയുമെന്നാത്മാവിൽ…

പ്രസവവാർഡിൽ ഒരു
കാലൊച്ചയും കാത്ത്…

രചന : എൻ.കെ.അജിത്ത് ✍ പ്രാണനിൽ പ്രാണൻ കടഞ്ഞങ്ങെടുത്തതാംപ്രാണന്നുവേണ്ടിയീക്കാത്തുനില്പ്നാഴികയോരോയുഗംപോലെയാകുന്നതാതൻ്റെ താന്തമാം നോക്കിനില്പ്! കുടമൊന്നു പൊട്ടിപ്പിറക്കുന്ന കുഞ്ഞുടൽനവമായിശ്വാസംകഴിച്ചിടുമ്പോൾഉയരുന്നയാദ്യത്തെക്കുഞ്ഞിക്കരച്ചിലിൽതുടികൊട്ടിടുന്നുവാ പിതൃനെഞ്ചകം അകമേ തപംപോലെ നവമാസചര്യകൾമുറപോലെനോക്കിയോൾ ഉലയുമ്പൊഴുംഉരുകുന്നു തനുവാപ്പിതാവിൽ മുഴുക്കെയുംസുഖമായിരിക്കുവാൻ വാഞ്ഛയോടെ ഉടയോനുകനിവേറി നവമായസൃഷ്ടിയെഉശിരോടെ മണ്ണിന്നു നല്കിടുമ്പോൾഒരുമാത്ര മാതാവിനുള്ളിൽത്തുടിക്കുന്നുഅമൃതം ചുരത്തുന്ന പുണ്യസ്നേഹം അനുരാഗഗാത്രങ്ങളൊന്നിച്ചുചേർന്നുനിന്നുയിർകൊണ്ട നവ്യമാം ജീവബിന്ദു,വിടരുമാ…

കുതിപ്പ്

രചന : ഷാജു കെ കടമേരി✍ എത്ര മനോഹരമായാണ്ഒരു കുടക്കീഴിലേക്ക്ചേർന്ന് നിൽക്കുന്നസ്നേഹസൗരഭ്യത്താൽതണലേകുന്നവരെസുവർണ്ണ നിമിഷങ്ങളാൽമനസ്സിൽ അടയാളപ്പെടുത്തുക.നമ്മൾക്കിടയിൽ ഒരാൾഅടയാളപ്പെടുത്തപ്പെടുമ്പോൾഅയാൾ നമ്മളിലേക്ക്വലിച്ചെറിയുന്നകുളിർമഴക്കൂട്ടിനുള്ളിൽജാതിമത അതിർവരമ്പുകൾവെട്ടിപ്പൊളിച്ചതുടുതുടെ പെയ്ത്തിൽമുങ്ങി നിവരുമ്പോൾനമ്മളെ ചേർത്ത് പിടിച്ച്ചുറ്റിവരിയുന്ന ഉൾതുടിപ്പിൽനെഞ്ചിൽ അവരെഴുതിവയ്ക്കുന്നകവിതയിൽ ലോകത്തെ മുഴുവൻഅടുക്കിപ്പിടിച്ച്,അസമത്വങ്ങളെകടപുഴക്കിയെറിയുവാൻപടർന്നിറങ്ങുന്ന ചെറുതുടുപ്പുകൾ.ഷഫീക്ക്, എന്നെയും നിന്നെയുംസൃഷ്ടിച്ചത് ഒരേ ദൈവം എന്നിട്ടുംവേലി കെട്ടി കരിവിഷമൂതികൊടുങ്കാറ്റ്…

🌹പ്രണയമർമ്മരങ്ങൾ 🫀

രചന : കൃഷ്ണമോഹൻ കെ പി ✍ നിഞ്ചൊടിപ്പൂവിലെ പുഞ്ചിരി കാണുമ്പോൾനെഞ്ചകം മെല്ലെത്തുടിച്ചിടുന്നൂപഞ്ചാരപ്പൂനിലാവുള്ളം കുളിർപ്പിപ്പൂസഞ്ചിത മോഹങ്ങൾ പൂവിടുന്നൂ വെഞ്ചാമരങ്ങളും താലവട്ടങ്ങളുംതഞ്ചത്തിലാടുന്ന പൂമരവുംകൊഞ്ചിക്കുഴയുന്ന മൈനയും തത്തയുംനെഞ്ചിലെ സഞ്ചാരമൊന്നു മാറ്റീ മണമുള്ള പൂക്കളും മധുരക്കിനാക്കളുംഅണയുന്നു മാനസപ്പൂവനിയിൽഅണയാത്ത ദീപത്തിന്നകതാരിൽ നിന്നൊരുപ്രണയത്തിൻ മർമ്മരം ഞാൻ ശ്രവിപ്പൂ❤️

തുളസിക്കതിർ (ഓമനതിങ്കൾക്കിടാവൊ…. എന്ന ശൈലി)

രചന : ശ്രീകുമാർ എം പി✍ ചന്തത്തിലാടുക കണ്ണാ നിന്റെചെന്തളിർപാദങ്ങളാലെ !ചാരുപുരികക്കൊടികൾ ചേലിൽചാപങ്ങൾ പോലെ ചലിയ്ക്കെപുല്ലാങ്കുഴലിന്റെ നാദ മെങ്ങുംപൊന്നല തുള്ളിയൊഴുകിഓമനപ്പൂമുഖം വേർത്തു മെന്നാലോമൽച്ചൊടികൾ ചിരിച്ചുംചാഞ്ചല്യമറ്റു വിളങ്ങി ചെമ്മെവിശ്വമറിയും മിഴികൾചാഞ്ചാടി പീലികൾ തമ്മിൽ നല്ലകാവടിയാടുന്ന പോലെനൻമണം ചിന്നും തുളസി ഹാരംമാറിൽ ശ്രീവത്സത്തിലാടിമെല്ലെ കുറുനിര…

ഉണരൂ.
(സ്ത്രീതന്നെ ശ്രീ)🙏

രചന : മാധവി ടീച്ചർ, ചാത്തനാത്ത്..✍ പ്രിയതമൻ തന്നുടെ മാറത്തെചൂടേറ്റുനിദ്രയിലാണ്ടിടാൻ മോഹമേറേചാരത്തണയവേ ദൂരെമാറ്റാൻതക്കതെറ്റുകുറ്റങ്ങളവളെന്തു ചെയ്തു –ശ്രീയാണ് സ്ത്രീയെന്നചൊല്ലിന്നു സ്ഥാനമി-ല്ലാതെയായ് സ്ത്രീധനം വേണമെന്നായ് !കല്യാണസദ്യപൊടിപൊടിക്കാഞ്ഞതുംആഭിജാത്യത്തിന്നു കോട്ടമായി!പൊന്നിൻ്റെതൂക്കവും പട്ടിൻ്റെ കാന്തിയുംപോരാതെ വന്നതും കുറ്റമായിഭർത്തൃമാതാവതു ചൊല്ലിക്കലഹിച്ചുപുത്തരിയിൽക്കല്ലവൾ കടിച്ചു!തൊട്ടുകൂടാത്തൊരു കുട്ടിക്കു തൊട്ടതും,പിന്നെത്തൊടാത്തതും കുറ്റമായിസ്ത്രീധനമെന്നുള്ള വാക്കുമാ ചിന്തയിൽഅഗ്നിസ്ഫുലിംഗങ്ങൾ ചിന്തുകയായ്…

വിജയം

രചന : ഹരിദാസ് കൊടകര✍ അഞ്ചെട്ടു കട കപ്പയുണ്ട്-മുകരുവാൻ-ചകിത കാലമത്രയും.പിന്നെയറിവീല-കാതിലെത്തുന്ന-ചെണ്ടയുറപ്പുകൾ. പരക്കെയുണ്ട്-പ്രതിഭാധനന്മാർ.പകുക്കുവാനുണ്ട്-പരലോകഭൂതികൾ.പിടച്ചിലാണീ-താമസനേരമത്രയും.കൊടിത്തൂവയിന്നുംതഴുതാമ കൂട്ടിനായ്. കിണർ സ്റ്റോപ്പിൽ-മൂന്നുണ്ട് കൂട്ടർ.തലങ്ങൻ വിലങ്ങൻ,ഇടങ്ങനെന്നും.മഹാതിശയങ്ങൾ.തിരിവീലയാർക്കും-മമ പൃഷ്ഠജാതകം.തരുവീലയൊന്നുമെൻ-പുരയ്ക്കു നോവിനാൽ. പിൻപേ തുടങ്ങാം-പരമാണു ദർശനം.അണു ത്രുടി വേധ-ലവം നിമേഷം.സൂക്ഷ്മം തുടങ്ങിഇനിയുമങ്ങുണ്ട്-സ്ഥൂലമെത്താൻ.വളരട്ടെ കാലം.വിളറട്ടെ ലോകം.വെരട്ടുകൾക്കായിങ്ങൊരു-വിജയം നൃണേന്ദ്രനും.

തെരുവു ബാല്യങ്ങൾ

രചന : രവീന്ദ്രനാഥ് സി ആർ ✍ അനാഥ ജന്മമെന്ന ഭാണ്ഡവും പേറി,അലയുവാനായി വിധിക്കപ്പെട്ടവർ!അക്ഷരം പഠിയ്ക്കാൻ പോകേണ്ട നാൾകളിൽ,അന്നത്തിനായി തെണ്ടുന്നു തെരുവിൽ! കാണാം ജീവിതപ്പാതയിലിത്തരം,കുരുന്നു ബാല്യങ്ങളെ തെണ്ടികളായി!കരുണയ്ക്കായിവർ കൈ നീട്ടിടുമ്പോൾ,കാണാതെ പോകുന്നു മാനവക്കൂട്ടം! അച്ഛനുമമ്മയുമാരെന്നറിയില്ല,അങ്ങാടിത്തിണ്ണയിൽ അന്തിയുറക്കം..അരച്ചാൺ വയറിന്റെ കത്തലകറ്റാൻ,അലിവില്ല്യാ മനുഷ്യരോടിരന്നിടുന്നു! കരയുവാനാകാതെ…

അ൦ബ.

രചന : വൃന്ദ മേനോൻ ✍️ പ്രണയനൈരാശ്യത്തിൽ നിന്നു പൊട്ടിപ്പുറപ്പെട്ട പ്രതികാരവും പകയുമാണ് അ൦ബ. ആ മുറിവുകളിൽ കാലത്തിന് മരുന്നു പുരട്ടിയുണക്കാനാവാതാവാതായപ്പോൾ അതവസാനിച്ചത് ആത്മാഹുതിയിലു൦. ഒരാളുടെ കണ്ണിൽ പോലും തന്റെ പ്രണയങ്ങൾ, ആഹ്ലാദങ്ങൾ, മുറിവുകൾ വിലയുള്ളതായി മാറുന്നില്ലെന്നറിയുന്നവൾക്ക് പിന്നെ എന്താണ് ചെയ്യാനാവുക.അ൦ബ…..…