പള്ളീക്കാര്യം (തുള്ളൽ കവിത)
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പണ്ടൊരുപഹയൻ പള്ളീലച്ചൻ;ഇണ്ടൽമുഴുത്തു പറഞ്ഞൊരുകാര്യം,കണ്ടവർ കണ്ടവരെല്ലാമെല്ലാംചെണ്ടകൾകൊട്ടി മുഴക്കീ,നാട്ടിൽ! ചങ്കുതകർന്നുപിടഞ്ഞൂ,പാതിരി,പങ്കമതെന്നേ പറയാനാവൂ!അങ്കണവാടിയിലുളെളാരു സിസ്റ്റർ,നങ്കടീച്ചറുകേട്ടഥ ഞെട്ടി! പള്ളിയിലായതു പാട്ടായ് മാറി,ഭള്ളു മുഴുത്താലെന്തു ചികിൽസ!പള്ളിയിൽനിന്നും മുങ്ങിനടന്നു,പള്ളീലച്ചൻ പലകുറിയയ്യോ! അങ്കണവാടിയിലുള്ളോരിൽ ചിലർ,നങ്കയൊടോതീ,പരിഹാസങ്ങൾസങ്കടമെന്നേ പറയേണ്ടൂഹാ!നങ്കപിടിച്ചതു പുലിവാലെന്നോ? പള്ളീലൊരു കുർബാനദിവസം,പള്ളീലച്ചനു പറ്റിയഗുലുമാൽപൊല്ലാപ്പായിടുമെന്നൊരു കാര്യംഇല്ലൊരുതെല്ലും ചിന്തിച്ചീല!…
