Category: കവിതകൾ

സൗഹൃദം

രചന : എൻജി മോഹനൻ കാഞ്ചിയാർ ✍️ പറയുമ്പോലെ ചെയ്യണംഅവരാണു സുഹൃത്തുക്കൾ.പറയും വാക്കുകളോരോന്നുംസഭ്യതയ്ക്കു നിരക്കണം. കാട്ടും ,പാതകളൊക്കെയുംനേരിനായി തെളിക്കണം.ചെയ്യും, പ്രവർത്തിയോരോന്നുംസ്നേഹനിർഭരമാകണം. ആണും പെണ്ണും തമ്മിൽലിംഗ വ്യത്യാസം ദൈവികം.ലിംഗമേതുമാവട്ടെസാഹോദര്യംപുലർത്തിടാം. പൊന്നും തുമ്പയെത്രയുണ്ടേലുംഇരുമ്പിൻ തുമ്പ നിശ്ചയം,മണ്ണുതിർക്കണേലൊരു നാളിൽഅതും നമുക്കു വേണ്ടിടും കവിതയെഴുതാമാർക്കുംകവിത്വം വേണമെന്നില്ല ഹേ,മുഖപുസ്തകമെല്ലാർക്കുംഎഴുതാനുള്ളൊരു…

അഞ്ജലികാരിക

രചന : പ്രകാശ് പോളശ്ശേരി.✍ ഇന്നു ഞാനെഴുതിയ വരികളിലൊന്നുമേനിന്നുള്ളിലെത്തിയില്ലെന്നുണ്ടാകുമോഞാനന്നു കണ്ടയാകാശ ചോപ്പുകൾവെന്തമനസ്സിൻ്റെ ലക്ഷണമാകുമോ ഉഷ്ണകാലങ്ങളിലൊരു കുളിർ തെന്നലായ്വർഷമേഘങ്ങൾ പെയ്യാത്തതെന്താണ്വേച്ചു വീഴും വരെ കാത്തിരിക്കേണമോഇറ്റു ദാഹജലമിറ്റിച്ചു തന്നിടാൻ ഒറ്റ വാക്കുത്തരം തന്നിടാനായിട്ടുഒറ്റക്കിരിക്കണോചിന്തിച്ചു കൂട്ടണോതട്ടുതട്ടായി കെട്ടിയൊരുക്കിയ മലഞ്ചെരുവൊത്തിരികാത്തിരിക്കുന്നുണ്ടൊരുവസന്തവും വിത്തെറിഞ്ഞു ഞാനെൻ്റെ തിട്ടയിലെന്നാലൊട്ടും കിളിർത്തില്ല സുഗന്ധച്ചെടികളും,പകരമേതോ…

പ്രണയവൈഖരി.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നീയെൻ പ്രണയസൗഗന്ധിക പുഷ്പമായ്,മായാതെ നിൽക്കയാണിന്നുമുള്ളിൽ!നീയെൻ കിനാവുകൾക്കൂർജ്ജം പകർന്നാതി-ഥേയത്വമാർന്നിടു,ന്നിന്നുമുള്ളിൽ! വാരിളംകാറ്റുവന്നെൻ മെയ് തലോടവേ-യോരുകയാണ,പ്രണയഭാവം!പാരമാത്മാവിൽ നിന്നായതിൻ മാറ്റൊലി,നേരിൻ വെളിച്ചമായുദ്ഗമിപ്പൂ! ഈ വിശ്വവിജ്ഞാനകോശമായ് ജീവനിൽ,മേവുകയല്ലിയ,പ്രേമസൂക്തം!കാലഭേദങ്ങ,ളേതേതുമറിയാതെ-യാലോലനൃത്തം ചവിട്ടിയീ ഞാൻ, കാലെയ,ച്ചിന്താപ്രവാഹത്തിലാണ്ടുറ്റ;ശീലുകളെത്ര രചിച്ചുചാലേ !ഇന്നിൻ വെളിച്ചത്തിലായതിൻ മാഹാത്മ്യ-മൊന്നറിഞ്ഞീടാൻമുതിർന്നിടൂനാം ഈ ലോകഗോളം പുലർന്നോരു…

വിലാസമില്ലാത്ത വീട്.

രചന : ജിബിൽ പെരേര✍ ഇന്നലെയാണ് അച്ഛൻ മരിച്ചത്..ശവടക്ക് കഴിഞ്ഞെല്ലാരും മടങ്ങിയിരിക്കുന്നു.ഞങ്ങളും അമ്മയും തനിച്ചായി.പെട്ടെന്ന്അന്നേവരെ കുരയ്ക്കാത്ത ടൈഗർവായും മനസ്സും തുറന്ന്മതിയാവോളം കുരച്ചു…മുറ്റത്ത് തൂക്കിയിട്ട കവണയെ പേടിക്കാതെമരത്തിനു മുകളിൽനിന്ന്ഒരണ്ണാൻ ആദ്യമായ് താഴെ വന്നു.ഒരൊറ്റ വിളിയിൽപിന്നാമ്പുറത്തെ പറമ്പിൽ നിന്ന്ചക്കിപ്പൂച്ച അടുക്കളയിലേക്ക് ഓടിയെത്തി..ഇടംവലം നോക്കാതെപേടി കൂടാതെഗേറ്റ്…

🌀 മരിച്ചവരുടെ തീവണ്ടി 🌀

രചന : സെഹ്‌റാൻ ✍️ വിശപ്പ് കനക്കുമ്പൊഴൊക്കെഞാൻ വയലിലെചെളി വാരിത്തിന്നാറുണ്ട്.കാട്ടിലെ മരങ്ങളുടെഉണങ്ങിയ തൊലിയും…അകലങ്ങളിലെവിടെയോ നിന്നുംഅപ്പോഴൊരു തീവണ്ടിയുടെശബ്ദം കേൾക്കാറുണ്ട്.മരിച്ചവർക്ക് മാത്രംസഞ്ചരിക്കാനുള്ളൊരുതീവണ്ടിയുണ്ടത്രേ!നേരംപുലരുമ്പോഴത്കുന്നുകയറിപ്പോകുമെന്നും,പാതിരാത്രിയിലത് കുന്നിറങ്ങിവരുമെന്നും പറഞ്ഞത് അമ്മയാണ്.നാടൻമദ്യത്തിന്റെ നാറ്റം പരക്കുന്നശബ്ദത്തിൽ…ചത്ത പക്ഷികളുടെചിറകിന്റെ മണമുള്ള അവരുടെമുഷിഞ്ഞുപിഞ്ഞിയ ഉടുതുണിയിൽആരുടെയൊക്കെയോശുക്ലവാർച്ചകളുടെ കറകളുണ്ടായിരുന്നു.വേശ്യയെന്ന് അവരെയന്നേരംവിളിക്കാൻ തുനിഞ്ഞപ്പോൾഎന്റെ നാക്ക് കുഴഞ്ഞുപോവുകയുംവിശപ്പെന്ന വാക്കുമാത്രംപുറപ്പെടുവിക്കയും ചെയ്തു.വിഷാദരോഗത്തിന്റെ…

ഒറ്റക്കോലം.

രചന : അജികുമാർ നാരായണൻ* തീവ്രവികാരങ്ങളുടെചടുലതാളാത്മകതയിൽവർദ്ധിതവീര്യമാർന്ന്,സ്വയാർജ്ജവങ്ങളുടെഅനുഷ്ഠാനപീഠത്തിൽഅനുഭവങ്ങളുടെ കരുത്തുപേറിതിരുമുടിയേറ്റുന്നഒറ്റക്കോലം ഞാൻ ! പന്തിരുകുലത്തിന്റെപരമമായ സത്യബോധങ്ങളിൽആയുസ്സിനും ,ആരോഗ്യത്തിനുംപവിത്രമോതിരത്താൽപാപരക്ഷ! വീണുടയുന്നമുഖബിംബങ്ങളിൽരക്തക്കറയാൽ ബന്ധിക്കപ്പെട്ടപാപങ്ങളുടെ നിലവിളി !കുലത്തിലും ,മാതൃകുലത്തിലുംഗതികിട്ടാപ്രേതങ്ങളുടെമുറവിളികൾക്ക്തീർത്ഥശുദ്ധിയായ്കുരുതിക്കളങ്ങളിൽപന്തമാളുന്നത്രക്തശുദ്ധിയുടെ തെളിച്ചമോ? വഴിപ്പന്തങ്ങളിൽതീപ്പൊരികളുടെ ആവേശം,നടവഴികളിൽ കനലുകളെരിയുന്നു !അഷ്ടബന്ധത്താലുറപ്പിച്ചകരിങ്കല്ലുകട്ടിളകളിൽഗർജ്ജനത്തിന്റെ പ്രതിഫലനങ്ങൾ !വിശ്വാസപ്രമാണങ്ങളുടെപടിയേറ്റമുറപ്പിക്കാൻഅനുഷ്ഠാനസത്യങ്ങളുടെഉഗ്രമൂർത്തീഭാവം! ഒറ്റക്കാൽച്ചിലമ്പിന്റെരൗദ്രതാളങ്ങളിൽരക്തം വാർന്നൊഴുകിയതിരുജഢയിൽമുടിയുറപ്പിക്കൽ ! പരദൈവങ്ങളുടെഅനുഗ്രഹപ്പെരുമയിൽവാളും വെളിപാടുമായിനീളേനിരക്കുന്ന അകമ്പടിക്കാരുടെസത്യവാചകം ഞാൻ!…

റോട്ട് വീലർ.

രചന : ഗോപാലകൃഷ്ണൻ മാവറ* നവധാര കവിത പുരസ്ക്കാരത്തിന് ഗോപാലകൃഷ്ണൻ മാവറയുടെ ‘റോട്ട് വീലർ ‘ എന്ന കവിത അർഹമായിരിയ്ക്കുന്നുവെന്ന കാര്യം സന്തോഷപൂർവ്വം അറിയിക്കട്ടെ . ഫെബ്രുവരിയിൽ നടക്കുന്ന കവിസമ്മേളനത്തിൽവെച്ച് പുരസ്ക്കാരം സമ്മാനിയ്ക്കും. പ്രിയ സൗഹ്യദത്തിനു ഈ വായനയുടെ ആശംസകൾ .…

ഉർവ്വരെ സ്വസ്തി.

രചന : എൻജി മോഹനൻ കാഞ്ചിയാർ* എനിക്കു മറക്കാൻ കഴിയുന്നില്ലമ്മേനിന്നുറവ വറ്റാത്ത ഈ കണ്ണുകളിൽ ‘നിറയുന്ന കദനകഥ പറയാതിരിക്കുവാൻഎനിക്കു കഴിയുന്നില്ലമ്മേ – നിൻ മാറിലെചുടുരക്തമൂറ്റിക്കുടിക്കും തേരട്ടകളെപിഴുതെറിഞ്ഞീടുവാൻ ശക്തി നീ തന്നൊരീമകനായ് ജനിച്ച ഞാനെങ്കിൽ പെറ്റിട്ട ഞങ്ങളെ പോറ്റുവാൻ നിൻമടിത്തട്ടിൽ വിശാലമാം ഗേഹങ്ങളെങ്കിലുംതട്ടിപ്പറിച്ചും…

നിലാവും രാത്രിയും

രചന : കരീം അരിയന്നൂർ* രാത്രിയെ തേടുകയായിരുന്നുമരണത്തെ കുറിച്ച്മരണം വരുന്നരാത്രികളെ കുറിച്ച്ചോദിച്ചു കൊണ്ടെയിരുന്നുരാത്രികൾ ഒരിക്കൽ പോലുംമരണത്തെക്കുറിച്ച്സംസാരിച്ചിരുന്നില്ലകാമുകി/കാമുകന്മാരൊടൊപ്പം സ്നേഹത്തോടെ നടക്കുന്നത് രാത്രിമനസ്സിൽ കണക്കു കൂട്ടിതനിക്ക് കിട്ടാതെ പോയജീവിതം കിട്ടുന്നുണ്ടല്ലോരാത്രിയോടപ്പമുള്ളളനിമിഷങ്ങൾഅവസാനിപ്പിക്കാൻതയ്യാറായി നിൽക്കുകയായിരുന്നുനിലാവ്പുതിയ ജീവിതത്തിനുവേണ്ടിസ്വപ്നം കാണുകയായിരുന്നുകേൾക്കുകയായിരുന്നുഅപ്പോഴൊക്കെ പരാതിപ്രണയിതാക്കൾ തന്നെ ഒഴിവാക്കിഇരുട്ടിന്റെ കയങ്ങളിലേക്ക്നടന്നു പോയതിനെ കുറിച്ചായിരുന്നുതാൻ അറിയാത്ത…

ഓർമ്മകളുടെ ചാറ്റൽമഴ.

രചന : ഗീത.എം.എസ്…✍️ ഒരുവർഷമിന്നങ്ങു വിടപറയുമീ നേരംഒരു വർഷമെന്നിലും പെയ്തിടുന്നുഓർമ്മകളാകുന്ന ചാറ്റൽ മഴകളുംഓർക്കാതെ പെയ്യുന്ന പേമാരിയുംഓർക്കുവാനേറെ പ്രിയമുള്ളൊരോർമ്മകൾകോർത്തെടുക്കുന്നിതെൻ മനവുമിപ്പോൾഓർക്കാപ്പുറത്തായുരുണ്ടങ്ങുകൂടുന്നുഓക്കാനമേകുന്ന ചിലയോർമ്മകൾരണ്ടായിരത്തിരുപത്തൊന്നു പോകുമ്പോൾകണ്ടു രണ്ടായിരം പൊയ്മുഖങ്ങൾരണ്ടായിരാമാണ്ടിൽ കണ്ടമുഖങ്ങളോകണ്ടില്ലയീയിരുപത്തിയൊന്നിൽമൂടിവെച്ചകലത്തിരിക്കും മുഖങ്ങളുടെമൂടികൾ പലതുമഴിഞ്ഞു വീണുകണ്ടതും കേട്ടതും മിണ്ടാതെ ചൊന്നതുംകണ്ടുകണ്ടങ്ങിനെ നാൾകൊഴിഞ്ഞുതണ്ടുംതടിയുമായ് തണ്ടിൽക്കരേറിയോർകണ്ടില്ല കേട്ടില്ല യാതൊന്നുമേനാട്യങ്ങൾ കാണുവാൻ…