സ്ത്രി.
രചന : പള്ളിയിൽ മണികണ്ഠൻ✍ കാറ്റിലുലഞ്ഞുകൊഴിഞ്ഞോരരയാ-ലിലകളിലൊന്നതെടുക്കാൻവെമ്പലുണർന്നെന്നുൾക്കോണിൽ ഞാ-നാലിലമെല്ലെയെടുക്കേ,അരുതരുതാലിലയവളുടെയണിവയ-റാണെന്നൊരുസ്വരമെന്റെഅകമേനിന്നശരീരികണക്കെ-യുയർന്നെൻ ത്വരയെ വിലക്കി.ചന്ദനലേപനമുടലുമുഴുക്കെ-യണിഞ്ഞതുപോലെൻ തൊടിയിൽ മഞ്ജിമയോടൊരു ചെമ്പകമങ്ങനെപൂത്തുനിറഞ്ഞുചിരിക്കേ,അവയിൽനിന്നൊരുപൂനുള്ളാൻ ഞാ-നൊരുനാൾ കൈ നീട്ടുമ്പോൾ“അവളുടെയുടലിൻ നിറമാണീപൂ –‘വ്വരുതെ”ന്നുള്ളു വിലക്കി.ഇടവഴിയോരത്തഴകോടൊരുചെ-ന്തെങ്ങിളനീർകുല കാൺകേഉള്ളിലെനിയ്ക്കൊരു കൊതിയായതിനുടെകവിളുകളൊന്നുതൊടാൻ.കയ്യെത്തുന്നൊരു ദൂരത്തെചെറു-തെങ്ങിളനീരുതൊടുംനേരം“അവളുടെ സ്തനമാണരുതെ”ന്നെന്നുടെഉള്ള് വിലക്കീ വീണ്ടും.എത്രമനോഹരമാണീഭൂവിലെ-യോരോ വസ്തുവുമെന്നാൽകൊതിയോടവകളിലൊന്നുതൊടാൻ ഞാൻപതിയെ ചെല്ലുംനേരം,“അവളുടെ കണ്ണാണവളുടെ ചുണ്ടാ-ണവളുടെ കവിളെ”ന്നൊക്കെഎന്നെവിലക്കുകയാണാവേളയി-ലെന്നകമേനിന്നാരോ.എന്തിതുകാരണമീവിധമിങ്ങനെചിന്തകളെന്നെ തടയാ-നെന്നൊരസ്വസ്വസ്ഥതയെന്നിൽനിറ-ഞ്ഞതിചിന്താഭാരത്തോടെ,ഞാനൊരുസന്ധ്യാനേരത്തലസത-യോടെ…
