നിറങ്ങൾ ചാർത്തിയ വാക്കുകൾ
നേർസ്വര മാധുര്യം പകരുമ്പോൾ
കേൾക്കുന്ന ഹൃദയങ്ങളിൽ
വിശ്വാസത്തിന്റെ പൂക്കൾ വിരിയുന്നു
എന്നാൽ
ആ നിറച്ചുരുളുകൾക്കുള്ളിൽ
ശബ്ദമില്ലാത്ത ശൂന്യത
നിശ്ശബ്ദമായി കഥപറയും
മുഖങ്ങൾ പോലെ തന്നെ
വാക്കുകളും ഇന്ന് മുഖാവരണങ്ങൾ
ചിരിയുടെ മറവിൽ
വേദനകൾ ഒളിച്ചിരിക്കും
കാണുന്നതെല്ലാം സത്യമല്ല
കേൾക്കുന്നതെല്ലാം ഹൃദയമല്ല
നിറങ്ങളുടെ പകിട്ടിനപ്പുറം
അർത്ഥം തേടുന്ന കണ്ണുകൾ വേണം
പൊള്ളയായ ഭംഗിക്ക് പകരം
സത്യത്തിന്റെ ലാളിത്യം മതിയാകും
കാരണം
നിറം മാഞ്ഞാലും നിലനിൽക്കുന്നത്
ആത്മാവുള്ള വാക്കുകളാണ്

യൂനസ് മണത്തല

By ivayana

Leave a Reply

Your email address will not be published. Required fields are marked *