വിണ്ണവൻ
രചന : സുദേവ്.ബി ✍ ധനുവിൻ ശീതള രാവിലായി ഞാനുംപ്രിയയും പോയരികത്തൊരമ്പലത്തിൽഒരു പാടാളുകളുള്ള വാദ്യമേളംനിറയേ വെട്ടമെരിഞ്ഞിടുന്ന രംഗം പിറകേയായമരുന്നൊരാനതന്നിൽഛുരികാധാരി കിരാതമൂർത്തി തൻ്റെപ്രിയരോടൊത്തു രസിച്ചുമത്തനായികുളിയും തീർത്തു തിരിച്ചു വന്നിടുന്നു കതിനക്കുറ്റി നിറച്ചു പൊട്ടിടുന്നുചെവിയിൽ മേളമിരമ്പിയാർത്തിടുന്നുഅരികിൽപ്പോയിനിറച്ചു നാദബ്രഹ്മംപൊടിയും ചൂരുമണിഞ്ഞു ഞങ്ങൾ നിന്നു മുറുകും കാലമയഞ്ഞു…
