രചന : ജയരാജ്‌ പുതുമഠം.✍

മഴദളങ്ങൾ അടർന്ന് വീണൊരു
പ്രണയവിപിനത്തിൽ
മൂളിപ്പാട്ടുമായ് ഒഴുകിവന്നൊരു
മലയാള മാരുതിക്കുയിലേ
പുതുവർഷത്തിൻ
കിനാവ്പെയ്ത
ഹൃദയതളങ്ങളിൽ
കമനീയമായ് അണയുമോ
ചിതൽതിന്ന് മുടിയുന്ന
കനലാട്ടങ്ങൾ
ചിറകുകൾ തളരുന്ന
ദുരിത പർവ്വങ്ങൾ
ചിരികൾ കൊഴിഞ്ഞുണങ്ങുന്ന
കഠിനയാമങ്ങൾ
ഇനിയില്ല കാലങ്ങൾ
തഴുകുവാൻ അധികമായൊട്ടും
ഒടുവിൽ ഞാൻ
കുഴയുമെന്നറിയുമെങ്കിലും
എഴുതണമെനിക്ക്
യവനികനീക്കി ചിലതൊക്കെ
ധ്രുവദീപ്തിയിൽ
കുഴയും മുൻപേ
നിന്റെ മടിത്തട്ടിൻ
അണിയറ നിഗൂഢതയിൽ
വഴിവിളക്കിൻ
കുളിരോളങ്ങൾ നട്ട്
അമരപതാകകൾ ചാർത്തി
അമരണമെനിക്ക്
അണയുമോ, മാരുതിക്കുയിലേ..

ജയരാജ്‌ പുതുമഠം.

By ivayana