ക്രിസ്തുമസ് ഗാനംഉണ്ണിയേശു
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ പുൽക്കുടിലിൽ ഉണ്ണിപിറന്നുലോകൈകനാഥനായിമാനവനു മാർഗ്ഗമേകിശാന്തിതൻ ഗീതമായി പാവങ്ങളെ കാത്തിടുവാൻപിറന്നവനുണ്ണിയേശുപാപികളെ നേർവഴിയിൽനയിച്ചവൻ യേശുക്രിസ്തു പീഢനങ്ങൾ ഏറ്റുവാങ്ങിമുൾക്കിരീടം തലയിൽച്ചാർത്തിപാപമെല്ലാം ഏറ്റെടുത്തുകുരിശുചുമന്നു ദൈവം ക്രൂരതതൻ ചാട്ടവാറിൽപുഞ്ചിരിതൂകി മുന്നിൽനിന്നുചതിക്കളത്തിൽ ഒറ്റുകാരെകരുണയോടെ ചേർത്തുനിർത്തി ദിവ്യരൂപം ഉയർത്തെണീറ്റുപാപികൾക്കു മാപ്പു നൽകിഉലകിലെങ്ങും സമാധാനംശാന്തിസന്ദേശം പകർന്നു… വാഴ്ത്തുക…
