നിൽക്കൂ നീ
പോരുന്നിതാ ഞാനും ഈ പാരിടം വിട്ട്
ഈ പടിവാതിലൊരിക്കൽ
പ്രണയസാഫല്യത്തിൽ ഇനി നാം
ഒന്നെന്നു ചെല്ലി കയറിയവരല്ലെ നാം
എന്നിട്ടുമെന്നെ കൂട്ടാതെ പോകാൻ
തുനിഞ്ഞല്ലേ നീ
എനിക്കറിയാം നീയാ വാതിലിൻ മറവിൽ
എന്നെ പരിഭ്രമിപ്പിച്ചിട്ടുവാൻ
ഒരു കള്ളച്ചിരിയുമായ് ഒളിഞ്ഞു
നിൽപ്പുണ്ടാവും
കുഞ്ഞുങ്ങൾ ഇങ്ങെത്തു മിന്ന്
ഏറെ ചെറിയോൾ
നമ്മെ ചൊല്ലി അലമുറയിട്ടേക്കാം
അമ്മയെന്നലറി നെഞ്ചകം തകർന്ന്
ആ കല്ലിലിരിപ്പുണ്ടാവും
അപ്പോൾ ഇവിടെ ഇന്നിനി മരണ
മണമുള്ളൊരു മൂകത പരക്കും
അൽപം തണുപ്പു കലർന്ന
ഒരിരുളു പോലൊന്ന്
നന്മുടെ മക്കൾക്കന്ന്യമായ്
തീരുമല്ലെ അമ്മയില്ലാത്തൊരു
അമ്മ വീട്
പേരക്കുട്ടികൾക്കായ് നാം നട്ടു
കായ്ക്കാനൊരുങ്ങിയ
പേരയും ചാമ്പയും മൂവാണ്ടനും
കായ്ക്കും പഴുക്കും കിളി
കൊത്തിത്തിന്നിട്ട് ഉച്ചിഷ്ടമാ
മണ്ണിൽ ലയിക്കും
നാമും നന്മിലെ പ്രണയവുമിതുപോലെ
ഒഴുക്കിലറിയാതെ പെട്ടൊരു
പഴുത്തില പോലെ
ദിക്കറിയാതിനി ഒഴുകി നീങ്ങാം
അധികാരത്തോടെ എത്രയോ
വർഷം ചുമന്നില്ലേ നീ
സീമന്തരേഖയിൽ ഞാനെന്ന ചുവപ്പ്
ആ ചുവപ്പിനഭിമാനമില്ലാതിനി
ഇവിടെ നിൽക്കാനാകുമോ
ഇനി മതി നിൽക്കൂ പിടിച്ചേക്കൂ
അന്നത്തെ പോലെയീ
കൈവിരൽ
സ്വർഗ്ഗ നരകങ്ങൾക്കധീനരാകാതെ
ഈ മേഘങ്ങൾക്കിടയിൽ ലയിക്കാം
മഴയായ് പെയ്യാം
ഒരുമിച്ചൊഴുകി ഇനിയിതുപോലെ
ആഴിയിലൊന്നാകാം
…….
അമ്മവീടിനെക്കുറിച്ച്
80 കളിലെങ്ങോ പ്രണയിച്ച് ബന്ധുജനങ്ങളെ നഷ്ടപ്പെടുത്തി വിവാഹിതരായ 2 പേർ കുടുബ ജീവിതത്തിലുടനീളം പ്രണയം നിറച്ചവർ അവർക്ക് മക്കളായി 2 പെൺകുട്ടികൾ ഇപ്പോൾ ആ അമ്മ മരണപ്പെട്ടു ഏതാനും മണിക്കൂറുകൾക്കകം അദ്ദേഹവും മരണപ്പെടു
മരണം കൊണ്ടും അവർ പ്രണയിച്ചു ഈ സംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ ചിന്ത
“അമ്മവീട് “
സ്നേഹത്തോടെ ..

ഷാജി

By ivayana