സർവ്വേകല്ല്
രചന : രാജീവ് ചേമഞ്ചേരി ✍ കുടിയിറക്കാനായ് കല്പിത വരേണ്യവർഗ്ഗം!കുടക്കീഴിലൊരുമിച്ചണിനിരക്കേയിന്നിവിടം!കണ്ണീർധാരയിലൊരിറ്റു ദയ പോലുമേകാതെ-കുറുക്കുവഴിയിൽ ചെമ്പരുന്തായ് മാറിടുന്നു! ഇരകൾ മാറത്തടിച്ചലയുന്നു പാന്ഥാവിൽഇംഗിതങ്ങൾ എഴുതാപ്പുറങ്ങളിൽ പരതുന്നു!ഇഛാശക്തി ദുർമേദസ്സിൻ കരവലയത്താൽ-ഇരുളടയ്ക്കുന്ന തൂലികതുമ്പിലെ കറുപ്പായ്! കിളിക്കൂട് തകർത്തിടാൻ കൊടുങ്കാറ്റ് വന്നു-അമ്മക്കിളിയിന്ന് വാവിട്ടലറി വിളിക്കേ…….കുഞ്ഞോമനയും കൂട്ടായ് കരഞ്ഞു തളർന്നു!കണ്ണിൽ…
