മധുരഗീതം
രചന : എസ്കെകൊപ്രാപുര ✍️ മണിവീണ നാദം പോലെനിൻ സ്വരമൊഴുകിയെത്തിയെൻ കാതിൽ…വെള്ളിക്കുലുസിൻ മുത്തുകളിളക്കിനൃത്തമാടും നിൻ ചിത്രംആത്മാവിൻ ചുവരിൽ നിണമിറ്റിച്ചുകോറി വച്ചു കാത്തു നിന്നെ…ചെങ്കദളി വാഴക്കൂമ്പിൽതേൻ മുത്തുമണ്ണാറക്കണ്ണൻതെങ്ങിൻ കൂമ്പരിഞ്ഞു മധുവൂറ്റുംകുടത്തിനു ചുറ്റുംപാറും ചെറു ശലഭങ്ങൾകൊതിയോടെ കാണും നേരംനിറനെഞ്ചിൽ മധുരവുമേന്തിമധുവൂട്ടാൻ വരുമോ നീ…എന്നരികിൽ വരുമോ…