രചന : ജെറി പൂവക്കാല ✍️
പട്ടിയെ പോലെ ചങ്ങലയിൽ ഇട്ട് നടത്തിയ വാർത്ത കേൾക്കാൻ ഇടയായി. എറണാകുളത്ത് ഒരു സ്ഥാപനം ടാർജറ്റ് കൊടുത്തിട്ട് ആ ടാർജറ്റ് മീറ്റ് ചെയ്യാൻ പറ്റാഞ്ഞ ജോലിക്കാരെ ആണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക് ഇങ്ങനെ ചെയ്തത്. ഞാൻ ആദ്യം വിചാരിച്ചത് ഇത് വേറെ നാട്ടിൽ ആണെന്നാണ് . പക്ഷേ നമ്മുടെ കേരളത്തിൽ. തൊടലിൽ ഇട്ട് മാത്രം അല്ല പീഡിപ്പിച്ചത്. പഴം ചവച്ചു തറയിലിട്ട് അവരെക്കൊണ്ട് നക്കി തീറ്റിക്കുക. നാണയങ്ങൾ താഴെ ഇട്ടിട്ട് നക്കിയെടുപ്പിക്കുക.
കോടീശ്വരനായ മുതലാളി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ മുമ്പിൽ നിരവധി ആഡംബര കാറുകൾ. എല്ലാം വെള്ള കാറുകൾ. പക്ഷേ മുതലാളി വെള്ള തേച്ച ശവക്കല്ലറ ആയി പോയി.
പഴുത്ത മനസ്സുള്ളവർക്ക് മാത്രമേ ഇത് കാണിക്കുവാൻ കഴിയുകയുള്ളു. ഞാൻ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.
പിന്നെ പട്ടിയെപ്പോലെ നടന്നവരോട് എനിക്ക് പുച്ഛം മാത്രം. എടാ ആക്രി പറക്കി വിറ്റാൽ , പ്ലാസ്റ്റിക് പെറുക്കി വിറ്റാൽ നമുക്ക് ജീവിക്കാൻ കഴിയുന്ന ഒരു ലോകത്തിൽ ഇതുപോലുള്ള തെമ്മാടികളുടെ അടിമയായി പട്ടിതുടലിട്ട് നടക്കേണ്ടിയ എന്ത് കാര്യം. അല്ല അവൻ നിങ്ങളെ നിർബന്ധമായി ബലപ്രയോഗം നടത്തി ഇടിപ്പിച്ചതാണെങ്കിൽ അവനെ എറണാകുളം പട്ടണം മുഴവൻ ഇങ്ങനെ നടത്തിക്കണം
ഈ ടാർജറ്റ് എന്ന വാക്ക് ഒരു ശാപമായി മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിങ് മേഖല തുടങ്ങി ( മാനേജർ പോസ്റ്റ് മുതൽ താഴെ വരെ )ഹോസ്പിറ്റൽ ,ഐ ടി മുതൽ എല്ലാ വമ്പൻ സ്രാവുകളും ജീവനക്കാരെ മുൾമുനയിൽ ആണ് നിർത്തുന്നത്. പലരും നെഞ്ച് പൊട്ടി ചാവുന്നു . പലരും ആത്മഹ്ത്യ ചെയ്യുന്നു . പലരും ഡിപ്രഷന് മരുന്ന് എടുക്കുന്നു. ഇവന്മാർ ചെയ്യുന്ന പണി തുമ്പിയെ കൊണ്ട് പാറകല്ല് എടുപ്പിക്കുകയാണ്.
അതെ, പല സ്ഥാപനങ്ങളിലും ടാർജറ്റ് അധിഷ്ഠിതമായ പരിപാടികൾ ജോലിക്കാരെ അതി തീവ്രമായ സമ്മർദ്ദത്തിലേക്ക് തള്ളുകയാണ്. ചില പ്രധാന പ്രശ്നങ്ങൾ ഇതാണ്:
- അവധിയില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് – ടാർജറ്റുകൾ കൈവരിക്കാൻ വേണ്ടി ജോലിക്കാർക്ക് ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടിവരുന്നു.
- ഭയപരിപാടികൾ – ടാർജറ്റ് കൈവരിച്ചില്ലെങ്കിൽ തെറ്റായ ഫലങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുത്തൽ.
- മാനസികാരോഗ്യത്തെ ബാധിക്കുന്നു – സ്ഥിരമായ സമ്മർദ്ദം ജോലിക്കാരുടെ മാനസികാരോഗ്യത്തെ ഏറെ ബാധിക്കുന്നു.
- സാങ്കേതികവും സാംസ്‌കാരികവുമായ പ്രശ്നങ്ങൾ – ടാർജറ്റുകൾ ആളുകളുടെ വ്യക്തിത്വവും സൃഷ്ടിശേഷിയും വളരാതെ തടയുന്നു.
- സന്തുഷ്ടി കുറയുന്നു – ജോലി ചെയ്യുന്നവർക്കുള്ള ജോലി സംതൃപ്തി കുറയുന്നു.
മാനുഷിക സമീപനം വേണ്ടിവരുന്ന സമയമാണിത് – അതായത്, ടാർജറ്റുകൾ നിലനിൽക്കേണ്ടതായിരുന്നാലും, അതിന് പിന്നിൽ മനുഷ്യരെ മനസ്സിലാക്കാനും അവരെ ഉദ്ദേശവുമില്ലാതെ ഒരുപാട് സമ്മർദ്ദത്തിലാക്കാതെയും പദ്ധതികൾ നടപ്പാക്കേണ്ടതാണ്.
മുകളിൽ പറഞ്ഞ പ്രക്രിയ ചെയ്ത മുതലാളിയെ അവൻ ചെയ്ത എല്ലാ വൃത്തികേടുകളും തിരിച്ചു ചെയ്യിപ്പിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.വസ്ത്രങ്ങൾ അഴിപ്പിച്ച്, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിച്ചവനെ പിന്നെ എന്ത് ചെയ്യണം
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല