രചന : കാക✍
സഹ്യത,
പരിധി പൊട്ടി
അടർന്നുതിരും
പീഡപർവ്വങ്ങളിൽ
പീഡകവേതാളനടനം!
ദംഷ്ട്രമായ് തൂങ്ങിയ
കോമ്പല്ലുകളിലിറ്റുന്നു,
സുഭദ്ര ബെന്നിൻ്റെ
മാറിലെ നിണമണിത്തുള്ളികൾ!
അവൻ്റെ ലിംഗാഗ്രത്തിലോ
ഗർഭം നിറഞ്ഞ കൗസർ ബാനുവിൻ്റെ യോനീമുഖത്തിലിറ്റിച്ച
ശുക്ലാംശ ദുർഗന്ധം!
അവൻ്റെ കൈകളിൽ
നിഷ്കളങ്ക ബാല്യങ്ങളെ,
നിരാലംബ സ്ത്രീത്വങ്ങളെ,
നിസ്സഹായ യവ്വനങ്ങളെ
ഹൃദയം തുരന്ന് മുക്കി
രക്തനിറം പറ്റിച്ച
കുന്തമുനകളും,
വാൾ തലപ്പും !
മുന്നിൽ ശൂലം ചുഴറ്റി അട്ടഹസിക്കുന്നവർ,
അബായ ധരിച്ചവളുടെ
മാനത്തിൽ കണ്ണ്
തറപ്പിക്കുന്നു.
തൊപ്പി വച്ചവൻ്റെ മാറ് തുളക്കാനുറച്ച്
പകകാട്ടിച്ചിരിപ്പവർ,
കൂടെപ്പിറപ്പായിട്ടവതരിച്ച്
കൂടെ ഉറങ്ങിയും
സഞ്ചരിച്ചും
പകപേറി
ചിരിച്ചഭിനയിക്കുന്ന
ചതിമാനസർ,
കഴുത്തറുക്കാൻ
തക്കം നോക്കിയിരിപ്പും !
അവരൊന്നിച്ച്,
രുധിരക്കളക്കുരുതി ത്തളത്തിൽ,
നാശനച്ചുവടുകളിലാർത്തട്ടഹസിക്കുമ്പോൾ,
നിസ്സഹായരുടെ
ഉയിരെടുക്കുമ്പോൾ,
നീതിസാരത്തിൻ്റെ ശാന്തിഗീതികൾ പാടേണ്ട
ന്യായാസനങ്ങൾ,
അധികാരക്കണ്ണുകൾ,
ഉറക്കാഭിനയത്തിൻ്റെ
ഒസ്കാർ പുരസ്കാരത്തിനുള്ള
കാത്തിരിപ്പിലാണ്…..!
ഈ
നിലവിളിക്കയങ്ങളുടെ
യാഴങ്ങളിൽ
ഉയിർപ്പായ്,
വിമോചനമായ്,
സൈദുമാർ
എമ്പുരാനിസത്തോടടുത്താൽ
അവരെങ്ങനെ കറ്റവാളികളാകും സുഹൃത്തേ?
അവർ രാജ്യദ്രോഹികളുടെ പരിശീലനകൂടാരത്തിലെത്തി
രാഷ്ട്രഗാത്രത്തെ പരിക്ക് പറ്റിക്കാൻ പഠിച്ച് വന്ന്
പ്രതികാര നാശനത്തീയെരിച്ചാൽ,
ഈ കടുംക്രിയക്കുത്തരവാദികൾ
അവരോ?
നീയോ, ഞാനോ,
നമ്മളോ, അതോ
നമ്മുടെ മൗനനിർവ്വികാരത്വമോ?
അല്ല,
പക്ഷപാതിത്ത വ്യവസ്ഥിതിയോ?
✍️
🌸🌼🌸