ഏകാകിനി …Shyla Kumari
ഏകാകിനി നീയില്ലാതായ രാത്രിയ്ക്കുംപകലിനുംനീളമേറെയായിരുന്നു. നീയില്ലായ്മയിൽ ഉരുകിത്തിളച്ചഎന്റെ സങ്കടത്തെക്കുറിച്ച്നിനക്കെന്തറിയാം. നിനക്കായെഴുതിയകവിതകളോരോന്നുംവെട്ടിത്തിരുത്തിയുംകീറിയെറിഞ്ഞുംഞാനനുഭവിച്ച നൊമ്പരത്തെക്കുറിച്ച്നിനക്കറിയില്ല. നീയില്ലാതായ ദിനങ്ങളിൽഭ്രാന്തിന്റെ വക്കോളമെത്തിയമനസ്സ്നീയെങ്ങനെയറിയാനാണ്. ഇന്ന് കാറ്റും കോളുമടങ്ങിശാന്തമായിരിക്കുന്നു മനസ്സ്പിറകിലേക്ക് നോക്കി പുഞ്ചിരിക്കുന്നുമനസ്സും ഞാനും.
