പെണ്ണാവരുത്!
രചന : സബിത ആവണി ✍ ഉടുതുണിയിൽ പൊതിഞ്ഞഎന്റെ ഉടലിനെ ഞാൻ ഭയന്നത്എന്നുമുതലാണ് ?അതിനൊരുകാലമെന്നൊന്നുമില്ല…പെറ്റുവീണപ്പൊള്‍ മുതല്‍പെണ്ണുടലിനെ പൊതിഞ്ഞ്സൂക്ഷിക്കുന്നവരാണ്…കാമാര്‍ത്തി പൂണ്ടവനൊക്കെപ്രായമോ ഉടലോഒന്നും തന്നെ നോട്ടമില്ല.പെണ്ണായിരുന്നാല്‍ മതി…എന്നിട്ടും …എന്നിട്ടും പൊതുവിടത്തിൽവിവസ്ത്രയായി പോയപെണ്ണായിരുന്നു ഞാൻ.എനിക്ക് ഭയമായിരുന്നുഅവരെ …പ്രണയമില്ലാതെസ്നേഹമില്ലാതെആ മനുഷ്യരെന്നെഭോഗിക്കുമെന്ന്ഞാൻ നിരന്തരം ഭയന്നു.സുരക്ഷിതമായൊരിടംതേടി ഞാൻഅലഞ്ഞു…ഇല്ല അങ്ങനെയൊരിടംഅമ്മയുടെ ഗർഭപാത്രത്തിലല്ലാതെമറ്റെങ്ങും…
