പ്രണയിനി
രചന : സെഹ്‌റാൻ ✍ ഉരുകിത്തിളയ്ക്കുന്ന മരുഭൂമിയുടെനടുവിലായിരുന്നു അന്നൊരിക്കൽഅവളെന്നെ ഉപേക്ഷിച്ചത്!അവൾ പോയപിറകെമണൽക്കാറ്റെൻ്റെരക്തത്തിലേക്ക്പടർന്നുകയറുകയുംഎൻ്റെ നിശബ്ദതയ്ക്ക്മുകളിലൊരുപുതപ്പ് വിരിക്കുകയുംചെയ്തിരുന്നു.കരിമ്പുലിയുടൽത്തിളക്കമാർന്ന രാത്രികളിൽഅവൾ പറഞ്ഞുകൂട്ടിയകഥകളെല്ലാംഗ്രഹിച്ചെടുക്കാനാവാത്തഅപരിചിതമായൊരുഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെട്ടു പോയിരുന്നു.അകംനിറഞ്ഞ് പടർന്നപ്രണയത്തിന്റെ മധുരംമുലക്കണ്ണുകളിലൂടെസ്രവിപ്പിച്ചിരുന്ന അവളുടെമാറിടങ്ങളിപ്പോൾ ശൂന്യമാണ്.ചാരനിറമുള്ള കഴുകന്മാർഉണങ്ങിയ ഇലകളും,ചുള്ളികളും കൊണ്ട്മെനഞ്ഞ ഒരു കൂടും,പൊഴിച്ചിട്ട തൂവലുകളും,കാഷ്ഠപ്പുറ്റുകളും മാത്രംഅവിടെ അവശേഷിക്കുന്നു!ആകാശം ശാന്തമാണെന്നാണ്അന്നവൾ പറഞ്ഞതെങ്കിലുംഎൻ്റെ പാതയിലെകരിയിലകളിലെല്ലാംമേഘക്കെട്ടുകളിലെ…
