*പാട്ടുവീട്.
രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ കുളിമുറിയിൽഅടുക്കളയിൽഅഴകെട്ടിയ വരാന്തയിൽഅലക്കുകല്ലിന്നരികിൽവീണുകിടപ്പുണ്ട്വരി തെറ്റിയവാലുമുറിഞ്ഞകുറേ സിനിമാപാട്ടുകൾ.അലക്കിയ വസ്ത്രങ്ങൾമടക്കിവെക്കുമ്പോൾമൂളുന്ന പാട്ടുകൾഅതിനിടയിൽ തന്നെ കാണുംഅലമാരയിലുണ്ട് വിശേഷപ്പാട്ടുകൾ.അടിച്ചു വാരുമ്പോൾ കിട്ടാറുണ്ട്കുറേ പഴയ പാട്ടുകൾ.ഒരു പാട്ടുമിതുവരെപൂർണമായി പാടിയിട്ടില്ല.ചിലപ്പോൾപാടിപ്പാടിപാട്ടിൻകുന്നുകളുണ്ടാവുന്നു.കിട്ടിയ പാട്ടുകൾകിട്ടിയിടത്ത് തന്നെയിടും.അതവിടെ കിടന്ന് മുളക്കുംഈ വീട്ടിലാർക്കുമറിയില്ലഎൻ്റെ പാട്ടിൻപെരുമകൾ.എൻ്റേത് മാത്രമായ സന്തോഷങ്ങൾ.സൂക്ഷിച്ചു നോക്കിയാലറിയാംഎല്ലാ വീട്ടിലുമുണ്ടാവുമിങ്ങനെ.അല്ലാതെങ്ങനെപൊടുന്നനെ…
