മഴയെത്തുമ്പോൾ
രചന : സതി സതീഷ്✍ മഴയുടെ ഇരമ്പലിൽനിൻമനസ്സിൻനൊമ്പരം കേട്ടതില്ലമഞ്ഞിൻ്റെകുളിർശയ്യകളിൽനിൻ നെഞ്ചിലെനേരിപ്പോടറിയാതെ പോയി ,രണ്ടിതളുകൾഇണചേർന്നിരിക്കുന്നോരിരവിൽമിഴികളാൽ നിന്നെ ക്ഷണിച്ചപ്പോൾപെട്ടെന്നു വിടർന്നൊരാമന്ദഹാസം മാസ്മര സൗന്ദര്യമായ്എവിടെയോ ഒളിച്ചു വച്ചതാരാണ്…?അടുത്തറിയും മുൻപേഅറിഞ്ഞു തുടങ്ങും മുൻപേഞാനാകുംഹിമകണത്തിൽനീയെന്ന സൂര്യകിരണങ്ങൾ വർണ്ണവിസ്മയങ്ങൾതീർത്തുകൊണ്ട്ഒരു നിമിഷത്തിൻനിർവൃതിയിൽ മധുരമുള്ള മറക്കാനാവാത്തഓർമ്മകൾ നൽകി അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയർന്നചിത്രഗ്രീവം പോലെ …..പനിനീർപ്പൂക്കളിൽനിന്നപ്രത്യക്ഷമായഹിമകണങ്ങൾ…
