“അനുജത്തീ നീ പുടവ ചുറ്റൂ..”
വാസുദേവൻ കെ വി* “ഇത്തിരിക്കുഞ്ഞൻ കണക്കുകൾ കേട്ട് ജനങ്ങൾക്ക് മടുത്തെടോ..തൊഴിലില്ലാതെ അന്നത്തിനു വകയില്ലാതെ വീണ്ടും തളിരിട്ടു പുഷ്പിക്കുന്നു ആ പുരാതന തൊഴിൽ..കുരുന്നുമുകുളങ്ങളെ തേടും ഉന്മാദകാലം. അതിനെകുറിച്ചൊരു പരമ്പര തയ്യാറാക്കുക.. “ഊശാൻതാടി ഉഴിഞ്ഞു സ്വയം ബുജ്ജി ചമഞ്ഞ് ബോസ്സ് അവനോട് ആവശ്യപ്പെട്ടു.. സായന്തനമകന്ന…
