ലഹരിതൻ അവരോധകം
രചന : ദിനേശ് മേലത്ത്✍ ഇന്നിന്റെ ബാല്യങ്ങൾ മയക്കുമരുന്നിൻ –അടിമയാം വേലിക്കെട്ടിലകപ്പെട്ടു പോയ്,കൗമാരംപിടിമുറുക്കും ഒരുകൂട്ടം കാപാലികർ,ബാല്യത്തിൻ പുഞ്ചിരിയെ തച്ചുടച്ചീടുന്നു.സ്നേഹവാക്കുകൾ അന്യമായ് പോയിന്ന് ,അലതല്ലും തിരമാലപോൽ മനംമാറുന്നു ജീവിതം,വേലിമറികടന്നിതാ ലഹരി നടനമാടുന്നു,പ്രതിരോധകെട്ടഴിക്കേണ്ട നേരം കഴിഞ്ഞുപോയ്.തടയുവാനിനിയുമാവും പ്രിയ സൗഹൃദങ്ങളേ…സ്വയം കൂപമണ്ഡൂകമായ് മാറികർദമശിരസ്സിൻ ഉടമയാകാതെ,അരങ്ങിൽ വന്നവരോധം…
