അവളും വീടും
രചന : ജ്യോതി മദൻ ✍ ഒരു സ്ത്രീ പോകുന്നിടത്തെല്ലാംഅവളുടെ വീട് കൂടെ പോകുന്നുണ്ട്എടുത്താൽ പൊങ്ങാത്ത ഭാരമായുംഎടുത്തു മാറ്റാനാവാത്ത ചിന്തയായും.കവിതാ ക്യാമ്പിൽ, ഗെറ്റ് ടുഗെതറിൽ,ലേഡീസ് ഓൺലി യാത്രകളിൽ,സ്ത്രീശാക്തീകരണ സമ്മേളനങ്ങളിൽ,രാത്രികളിലെ പെൺനടത്തങ്ങളിൽ….എന്തിനേറെകൂട്ടുകാരിയുടെ വീട്ടിൽ പോലും!പോകുന്നിടത്തെല്ലാംവീടിനെ പൊതിഞ്ഞ് കെട്ടിഅവൾ കൂടെക്കൂട്ടുന്നു ;മറ്റൊരാളെ കാണുമ്പോൾമൂത്രസഞ്ചി തൂക്കി…
