പ്രവാസി ☘️
രചന : ബേബി മാത്യു അടിമാലി✍ അന്നം മുടങ്ങാതെവീടിനെ കാക്കുവാൻഅന്യദേശങ്ങളിൽചോര നീരാക്കിയോർഅവസാനകാലത്തുനാട്ടിലേക്കെത്തിയാൽഅവരെ നാം കാക്കാതെആട്ടിയോടിക്കണോ?ആയകാലത്തവർ ജീവിതംഹോമിച്ചതാർക്കുവേണ്ടിയെന്ന് ഓർത്തിടേണംഅവരുമീ നാടിൻ്റെ സന്തതിയല്ലയോ?അവരെയും ചേർത്തുപിടിക്കേണ്ടതല്ലയോ?അവർകൊണ്ട വെയിലാണ്നമ്മുടെതണലെന്ന് അറിയാതെപൊകുന്നതെന്തുകൊണ്ട്?അവശരാം അവരോട് അനുകമ്പകാട്ടുവാൻമടിയെന്താണിന്നു നമുക്കു ചൊല്ലു ?മൂല്യബോധങ്ങളും നീതിസാരങ്ങളുംഎവിടെയുപേക്ഷിച്ചു പോയി നമ്മൾഅവശൻ്റെ കണ്ണിലെ കണ്ണീരുകാണുവാൻകഴിയാത്തതെന്തേ നമുക്കിനിയും?
