ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

അന്നം മുടങ്ങാതെ
വീടിനെ കാക്കുവാൻ
അന്യദേശങ്ങളിൽ
ചോര നീരാക്കിയോർ
അവസാനകാലത്തു
നാട്ടിലേക്കെത്തിയാൽ
അവരെ നാം കാക്കാതെ
ആട്ടിയോടിക്കണോ?
ആയകാലത്തവർ ജീവിതം
ഹോമിച്ചതാർക്കുവേണ്ടിയെന്ന് ഓർത്തിടേണം
അവരുമീ നാടിൻ്റെ സന്തതിയല്ലയോ?
അവരെയും ചേർത്തു
പിടിക്കേണ്ടതല്ലയോ?
അവർകൊണ്ട വെയിലാണ്
നമ്മുടെതണലെന്ന് അറിയാതെ
പൊകുന്നതെന്തുകൊണ്ട്?
അവശരാം അവരോട് അനുകമ്പ
കാട്ടുവാൻ
മടിയെന്താണിന്നു നമുക്കു ചൊല്ലു ?
മൂല്യബോധങ്ങളും നീതിസാരങ്ങളും
എവിടെയുപേക്ഷിച്ചു പോയി നമ്മൾ
അവശൻ്റെ കണ്ണിലെ കണ്ണീരു
കാണുവാൻ
കഴിയാത്തതെന്തേ നമുക്കിനിയും?

ബേബി മാത്യു

By ivayana