ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

പ്രവാസി ☘️

രചന : ബേബി മാത്യു അടിമാലി✍ അന്നം മുടങ്ങാതെവീടിനെ കാക്കുവാൻഅന്യദേശങ്ങളിൽചോര നീരാക്കിയോർഅവസാനകാലത്തുനാട്ടിലേക്കെത്തിയാൽഅവരെ നാം കാക്കാതെആട്ടിയോടിക്കണോ?ആയകാലത്തവർ ജീവിതംഹോമിച്ചതാർക്കുവേണ്ടിയെന്ന് ഓർത്തിടേണംഅവരുമീ നാടിൻ്റെ സന്തതിയല്ലയോ?അവരെയും ചേർത്തുപിടിക്കേണ്ടതല്ലയോ?അവർകൊണ്ട വെയിലാണ്നമ്മുടെതണലെന്ന് അറിയാതെപൊകുന്നതെന്തുകൊണ്ട്?അവശരാം അവരോട് അനുകമ്പകാട്ടുവാൻമടിയെന്താണിന്നു നമുക്കു ചൊല്ലു ?മൂല്യബോധങ്ങളും നീതിസാരങ്ങളുംഎവിടെയുപേക്ഷിച്ചു പോയി നമ്മൾഅവശൻ്റെ കണ്ണിലെ കണ്ണീരുകാണുവാൻകഴിയാത്തതെന്തേ നമുക്കിനിയും?

കീൻ 2024ലെ ഭരണ സമിതി അധികാരമേറ്റു : സോജിമോൻ ജെയിംസ് പ്രസിഡന്റ്

ഫിലിപ്പോസ് ഫിലിപ്പ് പി ആർ ഒ✍ കഴിഞ്ഞ 15 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനിയേഴ്സിന്റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എഞ്ചിനിയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2024 ഭരണ സമിതി ഫെബ്രുവരി 3-ാം തീയതി…

വാലൻ ഡേ…

രചന : മധു മാവില✍ ഇന്ന് രാവിലെ മുതൽതിരക്കായിരുന്നുഎല്ലാവർക്കുമോർക്കാനുംവെറുതെ പറയാനുംഫോട്ടോ ഷൂട്ടാനുംഉള്ളം പങ്ക് വെക്കാനുംസല്ലപിച്ചഭിനയിക്കാനുംചിരിക്കാനും ചിരിപ്പിക്കാനുംസ്റ്റാറ്റസ് മാറ്റിക്കൊണ്ടിരുന്നു.എന്തൊക്കെയായിരുന്നുകോഴിവാലൻ വിശേഷങ്ങൾ.രാത്രിയായപ്പോൾ ഇരുട്ടായിമുഖമില്ലാത്ത രൂപങ്ങൾസ്റ്റാറ്റസിലും കണ്ടില്ലനിലാവുദിക്കാത്ത നൊമ്പരക്കാട്ടിൽഒറ്റക്ക് ഒരു മൗനമേഘംകാറ്റിലലഞ്ഞു നടന്നു.താളം തെറ്റിയൊരു മൂളിപ്പാട്ട്രാഗാനുരാഗശ്രുതിയിൽവന്നില്ലൊരു മെസേജ്.പിൻവിളി തൂവലും പൊഴിഞ്ഞില്ലദൂരെ ദൂരെയീകൂരിരുട്ടിൽതിരി താഴ്ത്താത്ത റാന്തൽവിളക്കിനുള്ളിൽ ഒരു…

” ആഴം “

രചന : ഷാജു. കെ. കടമേരി✍ ആഴങ്ങളിലേക്ക്ഓടിക്കിതച്ച് ചുവട് തെറ്റിവഴുതി വീഴേക്കാവുന്നഇത്തിരി സ്ഥലത്ത്ചവിട്ടി നിന്ന്ലോക ഭൂപടം വരയുന്നകഴുകൻ കണ്ണുകൾകാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക്പോലുംചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്ന തല തെറിച്ചചിന്തകൾനിലച്ചു പോയേക്കാവുന്നചെറു ശ്വാസത്തിനിടയിലൂടെപിടഞ്ഞ് കൂവുന്നു .അളന്ന് തീരാത്തത്ര ഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽ നിന്നുംനിവരുന്നു .കൊടുങ്കാറ്റൊന്ന്ആഞ്ഞു വീശിയാൽമഴയൊന്ന് നിലതെറ്റിപെയ്താൽകടലൊന്ന് കരയെആഞ്ഞ് പുണർന്നാൽപിടിച്ചു കെട്ടാനാവാത്തമഹാമാരികൾക്കിടയിൽനമ്മൾ…

സർഗ്ഗസംഗീതം

രചന : എം പി ശ്രീകുമാർ✍ “പിന്നെയും പിന്നെയും പാടും കുയിലെ നിൻകണ്ഠമിടറുന്നുവല്ലൊപിന്നെയും പിന്നെയും പാടും കുയിലെ നിൻതൊണ്ട വരളുന്നുവെന്നൊ !അന്തമില്ലാതെന്തിങ്ങനെ പാടുവാൻഅന്തരംഗത്തിലെമോഹം !ബന്ധം വരുന്നതെന്തിങ്ങനെ പാടുവാൻഅന്തരംഗത്തിലെ ദാഹം !നേരം പുലരുന്ന നേരത്തു നിർത്താതെനിൻസ്വരമിങ്ങനെ കേൾക്കാംനേർത്തുവരുന്നതിൻ മുൻപെ നിനക്കല്പമാശ്വാസ വിശ്രമം വേണ്ടെതോരാതെ…

❤️പ്രണയത്തിന്റെ അവസ്ഥാന്തരങ്ങൾ💝

രചന : സന്തോഷ് വിജയൻ ✍ 1) തേപ്പു പെട്ടികൾ എന്തു പ്രത്യേകതയാണ് എനിയ്ക്കവളിൽ കാണുവാൻ കഴിഞ്ഞത്..?!യാതൊന്നും പറയാൻ ഇല്ലായിരുന്നെങ്കിലും പഠനവഴിയിൽ ദിനവും ഒരേയിടത്ത് വച്ച് കണ്ടുമുട്ടുമായിരുന്നു.. ആകസ്മികത മാത്രം.പിന്നെപ്പിന്നെ മനസ്സിൽ വിരിഞ്ഞത് തിരിച്ചറിയാത്ത വെറുമൊരു ഇഷ്ടം. അപ്പോൾ തോന്നി ഒത്തിരിയെന്തൊക്കെയോ…

മില്ലി ഫിലിപ്പിന്റെ “സ്വപ്‌ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ✍️ പ്രശസ്ത എഴുത്തുക്കാരി മില്ലി ഫിലിപ്പിന്റെ “സ്വപ്‌ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് തിരുവല്ലയിലുള്ള കാസ്റ്റിൽ ബ്രൂക്കിൽ വെച്ച് നടത്തപ്പെടുന്നു. ഈ അവസരത്തിൽ ആന്റോ ആന്റണി എം പി , മാത്യു…

അരളി

രചന : ഹരികുമാർ കെ.പി✍ പൂവിൻ സുഗന്ധം പരത്തുന്നരളിതൻവേദന ഞാനിന്നു കേട്ടുവേരറ്റുപോകാ വിഷാദം തുളുമ്പുന്നവേരിൽ വിഷമെന്ന കേൾവി.വർണ്ണം മനോഹരം വാചാലമാകുന്നുദൈവഹിതത്തിൽ പുലയോപൂവിലും ഇലയിയുംമെയ്യിലും വിഷമെന്നചൊല്ലു കേട്ടഴലുന്നു ജന്മം.ഇന്നു ഞാൻ വർജ്ജ്യനെന്നറിയുന്ന ലോകമേകൊന്നൊടുക്കീടല്ലേ പാവംദൈവതൃപ്പാദത്തിലടിയൻശയിച്ചിടാം പൂമാലയാക്കേണ്ട വീണ്ടും .അമ്പലം തേടുന്നൊരംബരം വേണ്ടിനിനേദ്യവും വേണ്ട…

ഓര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ 2024-ലേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു.

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍ ഒർലാൻഡോ :ഓര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ 2024-ലേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു പ്രസിഡണ്ടായി ആന്റണി സാബുവും, വൈസ് പ്രസിഡണ്ടായി ചന്ദ്രകലാ രാജീവും, സെക്രട്ടറിയായി സ്മിത മാത്യൂസും, ജോയിന്‍ സെക്രട്ടറിയായി സന്തോഷ് തോമസും, ട്രഷററായി നിബു സ്റ്റീഫനും, പ്രോഗ്രാം…

” അവൾ “

രചന : ഷാജി പേടികുളം✍ വെറുപ്പാണവൾക്കെന്നോട്അന്നും ഇന്നും .ഒരിക്കൽ പോലുംസ്നേഹിച്ചിട്ടില്ലത്രെ!അവൾക്കു ഞാൻഅപമാനമാണത്രെഅവളുടെ അന്തസ്സിന്യോജിച്ചവനല്ലത്രെ!ഞാൻ കുടുംബത്തിൽപിറന്നവനല്ലത്രെ :തെറ്റുകൾ ഒന്നൊന്നായിഎന്റെ തലയിൽ വച്ചുതെറ്റുകളുടെ ഭാരത്താൽഎന്റെ ശിരസ് കുനിഞ്ഞുനടുവൊടിഞ്ഞു ……എന്നിലെ വ്യക്തിത്വംപൗരുഷമൊക്കെ കെട്ടുഞാൻ തന്നെയില്ലാതായി.അവളിൽ തെറ്റില്ലശരി മാത്രമേയുള്ളുശരി മാത്രം ….ശരി മാത്രം ചെയ്യുന്നമനുഷ്യരുണ്ടോ ?തെറ്റുപറ്റാത്തവർഅപ്പോൾ കുഴപ്പംഎവിടെയാണ്…