വായിച്ചു തീർക്കാൻ ….. Lisha Jayalal
വായിച്ചു തീർക്കാൻഏറെയുണ്ടെങ്കിലുംഎന്നോ മടക്കിയപുസ്തകത്താളിൽഉറങ്ങാത്ത രാവൊന്ന്കിനാവായ് തീർക്കാം…. പെയ്യാത്ത മഴയൊന്ന്നനഞ്ഞങ്ങ് തീർക്കാം..മിഴികളെ മിഴികൾകൊണ്ടു പ്രണയിച്ചൊരുമൊഴിയായ് മെല്ലെചാഞ്ഞുറങ്ങാം…. കേട്ടിട്ടും കേട്ടിട്ടുംകേൾക്കാത്ത പാട്ടിൻ്റെഈണങ്ങൾ മെല്ലെചൊല്ലി നോക്കാം ,പാടിപ്പതിയുന്നഈണങ്ങൾക്കൊക്കെയുംമഴയുടെ താളത്തിൽശ്രുതി മീട്ടാം…. മീട്ടിയ ശ്രുതികളെനെഞ്ചോരം ചേർത്ത്പ്രണയത്താലൊന്നുമൊഴിഞ്ഞു കേൾക്കാം….. അകലുന്ന തിരകൾ വന്ന്കരയെ പുണരുന്നതുംകഥകൾ ചൊല്ലവെഓളങ്ങൾ പുഞ്ചിരിതൂകുന്നതും നോക്കി…