അച്ഛൻ === Binu surendran
മുറിയുടെ മൂലയിലേക്കൊതുങ്ങി ഭിത്തികളിൽ അള്ളിപിടിച്ച്, ഒളിക്കാൻ ഇടംതേടുമ്പോലെ പരതിനോക്കുന്ന ഭ്രാന്തിന്റെ ഭയം. അടിമത്വത്തിന്റെ അടയാളംപോലെ കാലുകളിൽ ചങ്ങല. നിലത്ത് ചിതറിക്കിടക്കുന്ന ആഹാരവശിഷ്ടങ്ങൾ. വിയർപ്പിന്റെയും വൃത്തിയില്ലായ്മയുടെയും രൂക്ഷഗന്ധം സഹിക്കാതെ സുഹൃത്തിനെയും കൂട്ടി മുറിവിട്ടിറങ്ങിയ അയാൾ വേഗം കാറിനടുത്തേക്ക് നടന്നു. ‘ ഇത്രയും കാലം…
